Type Here to Get Search Results !

Bottom Ad

ഇടിക്കൂട്ടില്‍ അജയ്യനായി മെയ് വെതര്‍


ലാസ്വെഗാസ: (www.evisionnews.in) ഫ്‌ലോയ്ഡ് മെയ് വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍. അമേരിക്കയുടെ തന്നെ ആന്ദ്രെ ബെര്‍ട്ടോയെയാണ് മെയ് വെതര്‍ തോല്‍പ്പിച്ചത്. 117 111, 118 ; 110, 120 108 എന്നീ സ്‌കോറിനാണ് മെയ്വെതറിന്റെ ജയം.

മെയ് വെതറിന്റെ തുടര്‍ച്ചയായ നാല്‍പത്തിയൊമ്പതാം ജയമായിരുന്നു ഇത്. മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഇതിഹാസതാരമായ മെയ്വെതര്‍ക്ക് സാധിച്ചു. മെയ് വെതറിന്റെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്.

വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മെയ് വെതര്‍ മല്‍സരശേഷം പ്രതികരിച്ചു. മുമ്പൊരിക്കല്‍ വിരമിച്ചശേഷം മല്‍സരത്തിലേക്ക് മെയ്വെതര്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിരമിക്കില്‍ തീരുമാനത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ആരാധകരെ അഭിസംബോധന ചെയ്യവെ മെയ് വെതര്‍ പറഞ്ഞിരുന്നു.

keywords: mayweather-boxing-first-power-champion



Post a Comment

0 Comments

Top Post Ad

Below Post Ad