ചെന്നൈ: (www.evisionnews.in) മക്ക ഹറമില്‍ നൂറോളം തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ക്രെയിന്‍ അപകടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റില്‍. തമിഴ്‌നാട് ബി.ജെ.പി ഐ.ടി സെല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ബി. വേല്‍മുരുഗന്‍ ആണ് അറസ്റ്റിലായത്.
തിരുമംഗലം സ്വദേശിയായ അജ്മീര്‍ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മക്ക ദുരന്തത്തില്‍ കൊല്ലപ്പെട്ടത് അയല്‍ക്കാര്‍ ആണെങ്കില്‍ കൂടി താന്‍ അതില്‍ സന്തോഷിക്കുന്നു എന്നായിരുന്നു വേല്‍മുരുഗന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതോടെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. തിരുമംഗലത്തെ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിപ്പുകാരനാണ് ഇയാള്‍.
ഐ.പി.സി 153 എ ( വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍), 295 എ, 501 (1)(സി), 502(2) വകുപ്പുകള്‍ അനുസരിച്ചാണ് വേല്‍മുരുഗനെതിരെ കേസെടുത്തിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ വിദ്വേഷ സ്വഭാവമുള്ള പോസ്റ്റുകള്‍ വേല്‍മുരുകന്‍ ഫേസ്ബുക്കിലിട്ടിട്ടുണ്ട്.
keywords: makah-haram-crain-accident-facebook-glad-arrest-bjq

Post a Comment
0 Comments