Type Here to Get Search Results !

Bottom Ad

കോട്ടയത്ത് വന്‍തീപിടുത്തം; ബാറ്റാ ഷോറൂം കത്തിനശിച്ചു; ഒരു കോടി നഷ്ടം


കോട്ടയം: (www.evisionnews.in) കോട്ടയം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടിത്തം. കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപത്തെ ഷോറൂമിനാണ് രാത്രി ഒമ്പതരയോടെ തീപിടിച്ചത്. രണ്ടുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂം പൂര്‍ണമായും കത്തിനശിച്ചു.

പത്തിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റ് രണ്ടര മണിക്കൂറോളം പരിശ്രമിച്ചശേഷമാണു പുലര്‍ച്ചെയോടെ തീ പൂര്‍ണമായും അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോറൂമിലെ ബാഗുകളും തുകല്‍ ചെരിപ്പുകളുമടക്കമുള്ളവ പൂര്‍ണമായി കത്തിയമര്‍ന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്ത് വസ്ത്രവ്യാപാരസ്ഥാപനങ്ങളും ലോഡ്ജും ഉണ്ടായിരുന്നതിനാല്‍ തീ പടരുന്നത് ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു.

ഷോറൂമിന് സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മറിനു കീഴിലെ മാലിന്യങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇതോടെ ട്രാന്‍സ്‌ഫോര്‍മര്‍ കത്തി. ഇവിടെ ഫയര്‍ഫോഴ്‌സ് സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ചെരിപ്പുകടയില്‍ പുക ഉയരുന്നത് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും കടക്കുള്ളിലേക്കു കയറാന്‍ കഴിഞ്ഞില്ല.

ചന്തക്കവലയില്‍ അടുത്തിടെയാണ് ബാറ്റായുടെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. സമീപത്തെ ലോഡ്ജിലെ ഒരാളാണ് അഗ്‌നിബാധ ആദ്യം കണ്ടത്.
കോട്ടയത്തിനു പുറമേ പാലാ, പാമ്പാടി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി.

സംഭവത്തെ തുടര്‍ന്നു കെകെ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ നഗരത്തിലെ മറ്റു വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടു. ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചതുമൂലം ഈ പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

keywords: fire-kotayam-one-crore-lost-bata-showroom

Tags

Post a Comment

0 Comments

Top Post Ad

Below Post Ad