തൃക്കരിപ്പൂര്‍ :(www.evisionnews.in) പഴയ സാധനങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ആക്രിക്കടയില്‍ മോഷണം. വെള്ളി,ചെമ്പ്, ഓട് എന്നീ പഴയ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം എന്ന് കരുതുന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസിന് പിന്‍ഭാഗത്തെ തമിഴ്‌നാട് സ്വദേശികളായ എച്ച്.വെള്ളിയപ്പന്‍ , മരതപാണ്ട്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്.
ഷട്ടര്‍ ബലം പ്രയോഗിച്ച് തള്ളിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്ന് കരുതുന്നു. വെള്ളിയപ്പന്റെ കടയില്‍ നിന്ന് 35 കിലോഗ്രാം ഓട് , 20 കിലോവോളം ചെമ്പ് , മരത പാണ്ട്യന്റെ കടയില നിന്നും 15 കിലോഗ്രാം പിച്ചള തുടങ്ങിയവയാണ് മോഷണം പോയത്. ചന്തേര പോലിസ് കേസെടുത്തു.
keywords: theft-trickaripur-acre-shop

Post a Comment
0 Comments