ബംഗളൂരു: (www.evisionnews.in) പ്രമുഖ യുക്തിവാദിയും ഹംപി യൂണിവേഴ്‌സിറ്റി മുന്‍ വെസ്ചാന്‍സലറുമായ ഡോ. എം. എം. കാല്‍ബുര്‍ഗിയുടെ ഘാതകരെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
സി. ഐ. സി വിഭാഗം നടത്തുന്ന കൊലക്കേസന്യേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. അന്വേഷണം സി. ബി. ഐക്ക് വിടേണ്ടതുണ്ടോയെന്ന് ആലോചിച്ച് തീരുമാനിക്കും.
എട്ടുസംഘങ്ങളായാണ് കാല്‍ബുര്‍ഗി കേസന്വേഷണം മുന്നോട്ട്‌കൊണ്ടുപോകുന്നത്. കാല്‍ബുര്‍ഗിയെ വധിച്ചതിനെ ന്യായീകരിച്ച് പുറത്തുവരുന്ന അഭിപ്രായനടപടികളെ സര്‍ക്കാര്‍ ഗൗരവമായെടുക്കും. മഹാരാഷ്ട്രയിലേതുപോലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ആഭിചാരക്രിയകള്‍ തടയുന്നതിനുമായി കര്‍ണ്ണാടകയില്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഹിന്ദുത്വവാദികളുടെ വെടിയേറ്റുമരിച്ച നരേന്ദ്ര ധാബോല്‍ക്കറിന്റെയും സി. പി. ഐ നേതാവ് ഗോവന്ദ് പന്‍സാരെയുടെയും കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം സിദ്ധരാമയ്യയെ സന്ദര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയിലെ രണ്ടുവധക്കേസുകളുമായി സമാനതകളുള്ളതാണ് കാല്‍ബുര്‍ഗി വധക്കേസ്. ആഗസ്റ്റ് 30ന് രാവിലെയാണ് സ്വന്തം വീട്ടില്‍ കാല്‍ബുര്‍ഗി അജ്ഞാത സംഘത്തിന്റെ തോക്കിനിരയായത്.
keywords: banglore-kalburgi-kill-5-lakh

Post a Comment
0 Comments