Type Here to Get Search Results !

Bottom Ad

നിറപറ ചോരുന്നു; കാവ്യാ മാധാവനും കുടുങ്ങും


കൊച്ചി: (www.evisionnews.in) മാഗി ന്യൂഡില്‍സ് കേസില്‍ വെട്ടിലായ അമിതാഭ്ബച്ചനു പിന്നാലെ കാവ്യാ മാധവനും നിറപറ ക്കേസില്‍ കുടുങ്ങുമെന്ന് അഭ്യൂഹം പരന്നു. മലയാളികളുടെ മനസ്സില്‍ നിറപറയൊരുക്കി ഭക്ഷണ സാധനങ്ങള്‍ വിറ്റഴിച്ച നിറപറ കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ മായമുണ്ടെന്ന് കേസുത്ഭവിച്ചിട്ടും ഇതിന്‍െ പ്രചാരകയായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പ്രമുഖ നടി കാവ്യാമാധവന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുമെന്നാണ് അഭ്യൂഹം പരന്നത്. 

നിറപറക്കെതിരെ 34 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിവരം നിറപറ നടിയില്‍നിന്ന് മറച്ചുവെച്ച് മിനിസ്‌ക്രീനിലും മറ്റു മാധ്യമങ്ങളിലും അംബാസിഡറായി തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 

നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്‍ഡില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിരോധനവും ഏര്‍പ്പെടുത്തിയ ഉത്തരവ് വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര്‍ ടി.വി. അനുപമ ഐഎഎസ് അറിയിച്ചിരുന്നു. മുമ്പും മായത്തിന്റെ പേരില്‍ നിറപറ പിടിക്കപ്പെട്ടതായും അനുപമ വ്യക്തമാക്കിയിരുന്നു. ഈ പൊടികളില്‍ സ്റ്റാര്‍ച്ചിന്റെ അംശം 70 ശതമാനം വരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് നടപടി സ്വീകരിച്ചത്.

എന്നാല്‍, അന്നൊക്കെ പിഴ ഒടുക്കി തടിയൂരുകയാണ് നിറപറ ചെയ്ത്. ഉത്പന്നത്തിലെ മായം നീക്കാനുള്ള നടപടി അവര്‍ കൈക്കൊണ്ടില്ലെന്നം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടാതെ കൂടുതല്‍ പരസ്യങ്ങളിലൂടെ ആളുകളെ പറ്റിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വീഴ്ച്ച വരുത്തിയ ഉല്‍പ്പന്നത്തിന് വേണ്ടി കാവ്യയെ പോലൊരു ആള്‍ അഭിനയിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

keywords: magi-against-kabya-madavan-nirapara




Tags

Post a Comment

0 Comments

Top Post Ad

Below Post Ad