Type Here to Get Search Results !

Bottom Ad

എല്‍.ബി.എസ് എഞ്ചി. കോളജ് സംഘര്‍ഷം: രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു: 19 പേര്‍ക്കെതിരെ കേസ്

ആദൂര്‍ (www.evisionnews.in): പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റുചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ മനു പ്രസാദ്(19), കൃപാ കൃഷ്ണന്‍(20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന മറ്റു 19 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസിനെ അക്രമിച്ചതിനാണ് കേസ്. 

കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആദൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ റോബിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കെ.എസ്.യു സംഘടിപ്പിച്ച മാനിഷാദാ പരിപാടിക്കു നേരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടതോടെയാണ് കോളജിലില്‍ സംഘട്ടനം ഉടലെടുത്തത്. സംഘട്ടനത്തില്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരായ എന്‍. സഞ്ജിത്ത് (20), റഫ്‌നാസ് (20), മുഹമ്മദ് സഫ്‌വാന്‍(21), ഷാഹില്‍(21) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

അതിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആദൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതിനാല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിലെ ധര്‍ണ്ണ അവസാനിപ്പിച്ചത്.

എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ കെ.എസ്.യു കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തിയിരുന്നു. ഇതൊടൊപ്പം എസ്.എഫ്.ഐ. വര്‍ഗീയ വിരുദ്ധ കാമ്പയിനും കാമ്പസില്‍ നടന്നിരുന്നു.


Keywords: Kasaragod-news-lbs-eng-college-news-attack-conflict

Post a Comment

0 Comments

Top Post Ad

Below Post Ad