Type Here to Get Search Results !

Bottom Ad

സാമൂഹ്യ ദ്രോഹികള്‍ കുടില്‍ തകര്‍ത്തു, ഭൂരഹിതര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു


കുമ്പള : (www.evisionnews.in) പട്ടയം ലഭിച്ച ഭൂമിയില്‍ 12 കുടുംബങ്ങളുടെ പ്രതിനിധികള്‍ കെട്ടിയ കുടിലുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ കുടിലുകള്‍ കെട്ടിയത്. തലേ ദിവസം ആസ്യമ്മ എന്ന വികലാംഗയായ സ്ത്രീയെ കുറെയാളുകള്‍ വന്നു ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതി നില നില്‍ക്കെയാണ് ഇന്നലെ രാത്രി വൈദ്യുതി ബന്ധം വിച്ഛേധിക്കപ്പെട്ട സമയത്ത് കുടിലുകള്‍ തകര്‍ത്ത് ടാര്‍പോളിന്‍ ഷീറ്റുമായി അക്രമികള്‍ കടന്നു കളഞ്ഞത്. 

എത്രയും പെട്ടെന്ന് ഭൂമി അളന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംബ്രാണ വില്ലേജ് ഓഫീസ് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. രാവിലെ മുതല്‍ ഉപരോധം ആരംഭിച്ചു. തുടര്‍ന്ന് കലക്ടര്‍ നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചതിനെ തുടര്‍ന്ന് തല്‍ക്കാലം ഉപരോധം നിര്‍ത്തുകയായിരുന്നു. 

എത്രയും പെട്ടെന്ന് അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് സമരമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

ഉപരോധ സമരം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ ഉധ്ഖാടനം ചെയ്തു. പി. കെ. അബ്ദുല്ല , ബഷീര്‍ ശിവപുരം, അബ്ദുല്ലത്തീഫ് കുമ്പള , ഇസ്മായീല്‍ മൂസ, മൊയ്തീന്‍ കുഞ്ഞി, ഭവാനി, ആസ്യമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

keuwords: kumbla-welfare-party-of-india

Post a Comment

0 Comments

Top Post Ad

Below Post Ad