കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ സഹകരണ ബാങ്കുകളില്‍ കവര്‍ച്ചകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പുറത്താകുന്നത് ബാങ്ക് നടത്തിപ്പിലെ പിടിപ്പുകേടുകളുടെയും പണമിടപാടില്‍ പുലര്‍ത്തുന്ന ഉദാസീനതയുടെയും ഇതിനുപുറമെ ബേങ്കിനെ വഞ്ചിച്ച് ഉണ്ണുന്നചോറിനോട് കൂറുകാട്ടാതെ പുറംവരവുണ്ടാക്കുന്ന ചില ജീവനക്കാരുടെ തരികിടക്കഥകള്‍.
സഹകരണ സംഘങ്ങളുടെ നിയന്ത്രണവും ആധിപത്യവും രാഷ്ട്രീയ കക്ഷികള്‍ക്കാണ്. സി. പി. എമ്മും ബി. ജെ. പിയും കോണ്‍ഗ്രസിനും മറ്റ് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കും സഹകരണ ബാങ്കുകള്‍ ചക്കരക്കുടങ്ങള്‍ തന്നെ. ഈ ചക്കരക്കുടത്തിന്റെ മോഹിതവലയത്തില്‍ പെടുന്ന ഭരണസമിതിയെ നോക്കുകുത്തിയാക്കിയാണ്ചില ജീവനക്കാര്‍ ബാങ്കിനെ ഒന്നടങ്കം ഭരിക്കുന്നത്.
ജില്ലയിലെ ഒട്ടുമിക്ക സഹകരണബാങ്കുകളിലും ചില മിടുക്കന്മാര്‍ നേരിട്ടും അല്ലാതെയും ബ്ലേഡ് കമ്പനി നടത്തി തടിച്ചുകൊഴുക്കുന്നുണ്ട്. ഇക്കാര്യത്തിലും കക്ഷിരാഷ്ട്രീയ വിത്യാസമില്ല. ഇവരെ ജീവനക്കാരായി നിയമിക്കുന്ന ഭരണസമിതികള്‍ക്കും ഇതറിയും. പക്ഷേ അവരും ഇതിന്മേല്‍ മന:പൂര്‍വ്വം കണ്ണടക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ബ്ലേഡിന്റെ ആവശ്യം നേതാക്കള്‍ക്കും ഉണ്ടാകുന്നതിനാലാണിത്.
തിങ്കളാഴ്ച കവര്‍ച്ച നടന്ന ബേങ്ക് ബി. ജെ. പിയുടെ നിയന്ത്രണത്തിലുള്ളതാണ്. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പടവലങ്ങ പോലെയാണ് ഇതിന്റെ വളര്‍ച്ച. ഇക്കാരണങ്ങള്‍ കൊണ്ട് ഒരൊറ്റ ശാഖ പോലും കുഡ്‌ലു ബാങ്കിന് തുറക്കാനായിട്ടില്ല. സി. പി. സി. ആര്‍. ഐക്ക് സമീപത്തെ ബേങ്കിനുണ്ടാക്കിയ ഒരു ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലൊതുങ്ങുന്നു ഇതിന്റെ ആകെയുള്ള വളര്‍ച്ച.
വര്‍ഷങ്ങള്‍ക്കുമുമ്പ് ബേങ്കിലെ സെക്രട്ടറി വന്‍തുക അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. തുടര്‍ന്നാണ് ഇപ്പോഴത്തെ സെക്രട്ടറി ചുമതലയേറ്റത്. അതിനിടയിലാണ് 2001ല്‍ ബാങ്കില്‍ ആദ്യം കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച കേസിന്റെ നൂലാമാലകള്‍ ഇനിയും തീര്‍ന്നിട്ടില്ല. അതിനിടയിലാണ് പട്ടാപ്പകല്‍ ബാങ്കില്‍ കൊള്ളനടന്നത്. ബേങ്ക് അധികൃതരുടെ കുറ്റകരമായ വീഴ്ചകൊണ്ടുമാത്രമാണ് ഇതുസംഭവിച്ചതെന്നാണ് ഇടപാടുകാരുടെ ആക്ഷേപം. അതുകൊണ്ടാണ് ബാങ്ക് സെക്രട്ടറിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അവര്‍ ബഹളംവെച്ച് ബേങ്ക് കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്തത്.
keywords: kudlu-bank-loot-bjp-ksd-blade-behind

Post a Comment
0 Comments