Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്ക് കവര്‍ച്ച; സുരക്ഷ വീഴ്ച അന്വേഷിക്കണം: ഇ.വൈ.സി.സി

എരിയാല്‍:(www.evisionnews.in) എരിയാലില്‍ പ്രവര്‍ത്തിക്കുന്ന കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ പട്ടാപകല്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നില്‍ സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എരിയാല്‍ ഇ വൈ സി സി പ്രസിഡന്റ് അസീസ് കടപ്പുറം ജനറല്‍ സെക്രട്ടറി അബു നവാസ് ട്രഷ്‌റര്‍ ഷുക്കൂര്‍ എരിയാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു
രണ്ടാം തവണയാണ് പ്രസ്തുത ബാങ്കില്‍ കവര്‍ച്ച നടക്കുന്നത് എന്നിട്ടും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല ഇവിടെ സി സി ക്യാമറയൊ അലാറം സിസ്റ്റമൊ ഫുള്‍ടൈം സുരക്ഷാ ജീവനക്കരെയൊ സ്ഥാപിച്ചിട്ടില്ല. 
ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ ബാങ്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അല്ലാത്ത പക്ഷം ഇടപാട്കാരേയും നാട്ടുകാരേയും സംഘടിപ്പിച്ച് കൊണ്ട് ബാങ്കിന് മുന്നില്‍ പ്രക്ഷോഭം നടത്തുമെന്നും ഇവര്‍ സൂചിപ്പിച്ചു

2001ല്‍ നടന്ന കവര്‍ച്ച പ്രതികളെ പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നിക്ഷേപകരുടെ സ്വര്‍ണ്ണപ്പണ്ടം ഇത് വരെ തിരിച്ച് നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെനും ഇവര്‍ കുറ്റപ്പെടുത്തി

Post a Comment

0 Comments

Top Post Ad

Below Post Ad