Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടകയില്‍ ജാതിമതില്‍ ; ക്ഷേത്രത്തില്‍ കയറിയ ദളിത് സ്ത്രീകള്‍ക്ക് പിഴ


മൈസുരു: (www.evisionnews.in) ക്ഷേത്രത്തില്‍ കയറിയ ദളിത് സ്ത്രീകള്‍ക്ക് സവര്‍ണര്‍ പിഴയിട്ടു. ക്ഷേത്രശുദ്ധീകരണ പൂജയുടെ ചെലവിന് നല്‍കാനും മേല്‍ജാതിക്കാര്‍ ഉള്‍പ്പെട്ട ക്ഷേത്രകമ്മിറ്റി വിധിച്ചു. ഹാസന്‍ ജില്ലയിലെ ഹൊളെനരസിപ്പുര്‍ സിഗരണഹള്ളിയിലാണ് പരിഷ്‌കൃതസമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വര്‍ണവിവേചനം. ഗ്രാമത്തിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തായമ്മ, സന്നമ്മ, പത്മമ്മ, തങ്കേമ്മ എന്നിവരോട് പിഴയൊടുക്കാന്‍ സവര്‍ണജാതിയായ വൊക്കലിംഗ സമുദായക്കോടതി വിധിച്ചത്.

പിഴയടക്കാന്‍ വിധിക്കപ്പെട്ടവര്‍കൂടി അംഗങ്ങളായ ശ്രീ ബസവേശ്വര സ്ത്രീശക്തി സംഘത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലുണ്ടായിരുന്ന വൊക്കലിംഗ സമുദായത്തിലെ പ്രമാണി ദളിതുകളായ നാല് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ദളിതുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞായിരുന്നു പരാക്രമം. ഇതിനെ എതിര്‍ത്തപ്പോള്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ പഞ്ചായത്ത് അംഗംകൂടിയായ അമ്പതുകാരി തായമ്മ പറഞ്ഞു. അടുത്തദിവസം സമുദായ പ്രമാണിമാര്‍ യോഗം ചേര്‍ന്ന് ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ആയിരം രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ശുദ്ധീകരിക്കാനായി ഇരുപതിനായിരത്തോളം രൂപ സംഘം നല്‍കണമെന്നും വിധിച്ചു.

ക്ഷേത്രത്തില്‍ ഉത്സവം നടത്താന്‍ തങ്ങളില്‍നിന്ന് പിരിവെടുത്തിരുന്നു. ദളിതുകളുടെ പണത്തിന് അയിത്തമില്ലേ എന്നും തായമ്മ ചോദിക്കുന്നു.ഇവിടെ, ഹരതനഹള്ളിയില്‍ പഞ്ചായത്ത് നിര്‍മിച്ച ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനും താഴ്ന്നജാതിക്കാര്‍ക്ക് വിലക്കുണ്ട്. സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഓഡിറ്റോറിയം ഇപ്പോള്‍ വൊക്കലിംഗ ഭവനാക്കി മാറ്റിയാണ് ദളിതര്‍ക്ക് അന്യമാക്കിയത്. 2001ല്‍ തായമ്മയുടെ മകളുടെ വിവാഹം ഇവിടെ വിലക്കിയിരുന്നു. കഴിഞ്ഞവര്‍ഷം വൊക്കലിംഗക്കാര്‍ നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മകനെ ഭക്ഷണം കഴിക്കുന്നതിനിടെ ഇറക്കിവിട്ടതായി ദളിത് സ്ത്രീയായ പത്മമ്മ പറഞ്ഞു.

keywords: karnataka-rice-discrimination-dalith-cast

Tags

Post a Comment

0 Comments

Top Post Ad

Below Post Ad