ബംഗളൂരു: (www.evisionnews.in) മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജനതാതള്‍ (എസ്) നേതാവുമായ എച്ച്. ഡി. കുമാരസ്വാമി തന്റെ തനിനിറം പുറത്തെടുത്ത് ബംഗളൂരു ബൃഹദ് നഗരപാലിക (ബി. ബി. എം. പി)യില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് മലക്കം മറിഞ്ഞു. കോര്‍പ്പറേഷന്‍ ഭരണത്തില്‍ കോണ്‍ഗ്രസുമായി ഭരണം പങ്കിടാന്‍ തന്റെ പാര്‍ട്ടിയില്ലെന്നാണ് കുമാരസ്വാമി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഇത് പാര്‍ട്ടി തീരുമാനമല്ലെന്നും തന്റേതുമാത്രമാണെന്ന വിചിത്രവാദവും കുമാരസ്വാമി ഉന്നയിച്ചു.
അതേസമയം കുമാരസ്വാമിയുടെ പ്രസ്താവനയെ ഖണ്ഡിച്ച് പിതാവും മുന്‍ പ്രാധാനമന്ത്രിയുമായ ജനതാദള്‍(എസ്) ദേശീയ പ്രസിഡണ്ട് എച്ച്. ഡി. ദേവഗൗഡ രംഗത്തുവന്നു. കോണ്‍ഗ്രസുമായുള്ള സഖ്യം ബി. ബി. എം. പിയില്‍ മാത്രമാണ്. മേയര്‍തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതന്നെ പിന്തുണക്കുമെന്നും ദേവഗൗഡ വ്യക്തമാക്കി. ഡപ്യൂട്ടി മേയറായി ജനതാദളിലെ എസ്. പി. ഹേമലത, ഉമ്മുസല്‍മ, നസീമഖാന്‍ എന്നിവരിലാരെങ്കിലുമൊരാളെ പരിഗണിക്കണമെന്ന് ദേവഗൗഡ പറഞ്ഞു.
ബംഗളൂരു മഹാനഗരത്തെ മൂന്നാക്കി വിഭജിക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നാണ് കുമാരസ്വാമിയുടെ വാദം. ഡെ. മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താല്‍ നിരസിക്കില്ല. സ്റ്റാന്റിംങ്ങ് കമ്മിറ്റിയെചൊല്ലി അവകാശങ്ങളൊന്നുമുന്നയിക്കില്ല. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനുശേഷം ജനതാദള്‍ നീക്കങ്ങള്‍ അതിനിഗൂഢവും ദുരൂഹവുമായിരുന്നു. കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് പറഞ്ഞപ്പോഴും ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നില്ല. ജനതാദള്‍ അംഗങ്ങളെയും സ്വതന്ത്രരെയും കേരളത്തില്‍ ഒളിപ്പിച്ചുപാര്‍പ്പിച്ചപ്പോഴും കുമാരസ്വാമി എതിരഭിപ്രായം പുറപ്പെടുവിച്ചിരുന്നില്ല. എന്നാല്‍ കുമാരസ്വാമിയുടെ പൊടുന്നനെയുള്ള മലക്കംമറിച്ചിലില്‍ കര്‍ണ്ണാടകയിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ അത്ഭുതം പരത്തി.
ബി. ജെ. പിയുടെ ചാക്കിടല്‍ തന്ത്രങ്ങളെ ഭയന്ന് ജനതാദള്‍ അംഗങ്ങളും ആറ് സ്വതന്ത്രന്മാരും ഒരു ബി. ജെ. പി റിബലും കേരളത്തിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിപ്പിച്ചുപാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 11ന് മുമ്പ് ബംഗളൂരുവില്‍ എത്തിക്കാനാണ് തീരുമാനം.
keywords: karnataka-corporation-election-kumaraswami-davagauda

Post a Comment
0 Comments