ബംഗളൂരു: (www.evisionnews.in) കലബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രമുഖ കന്നട എഴുത്തുകാരന്‍ പ്രൊഫസര്‍ ചന്ദ്രശേഖര്‍ പാട്ടീല്‍ (ചമ്പ ) സംസ്ഥാനത്തെ പരമോന്നത സാഹിത്യ പുരസ്‌കാമായ പമ്പ അവാര്‍ഡ് തിരിച്ചു നല്‍കി പ്രതിഷേധിച്ചു. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിലും തനിക്കുള്ള അമര്‍ശം രേഖപ്പെടുത്തിയാണ് അവാര്‍ഡ് തിരിച്ചുനല്‍കിയത.
പണ്ഡിതനും യുക്തിവാദിയും എഴുത്തുകാരനുമായ എം എം കല്‍ബുര്‍ഗിയെ ആഗസ്റ്റ് 30നാണ് വര്‍ഗീയവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.'കല്‍ബുര്‍ഗി തന്റെ അടുത്ത സുഹൃത്താണ്, ഒരു സുഹൃത്ത്,എഴുത്തുകാരന്‍ എന്നീ നിലകളില്‍ ഈ പ്രവര്‍ത്തി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണങ്ങളിലുള്ള തന്റെ പ്രതിഷേധപ്രകടനമാണ്. ' ചമ്പ പറഞ്ഞു. കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌ക്കാരം, കന്നട ആദി കവി പമ്പയുടെ സ്മരണാര്‍ഥമുള്ളതാണ്. മൂന്നു ലക്ഷം രൂപയും സമ്മാനപത്രവുമടങ്ങുന്ന പുരസ്‌ക്കാരം 2009ലാണ് ചമ്പയ്ക്ക് ലഭിച്ചത്.
സാംസ്‌ക്കാരിക ലോകത്ത് വലിയ നടുക്കമുണ്ടാക്കിയ കുല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നല്‍കിയിരുന്നു.
keywords: kalaburgi-angry-award-return-chamba

Post a Comment
0 Comments