Type Here to Get Search Results !

Bottom Ad

ഐഎസ് ബന്ധം; നാലു മലയാളികളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു


കോഴിക്കോട്: (www.evisionnews.in) ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാലു മലയാളികളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാന്‍, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ അബുദാബിയില്‍ നിന്നാണ് ഇവര്‍ കരിപ്പൂര്‍ എത്തിയത്. അബുദാബിയില്‍ നിന്ന് വിസ റദ്ദാക്കി തിരിച്ചയക്കപ്പെട്ടവരാണ് ഇരുവരുമെന്നാണ് വിവരങ്ങള്‍.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടും പേരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍ ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ എത്തിഹാദ് വിമാനത്തിലാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. നാലു പേരെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്.

keywords: is-relation-police-question-airport




Tags

Post a Comment

0 Comments

Top Post Ad

Below Post Ad