തിരുവനന്തപുരം: (www.evisionnews.in) കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ വൈസ്ചാന്‍സലറെ നിയമിക്കുന്നതിന്റെ ഭാഗമായുള്ള സെര്‍ച് കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. കമ്മിറ്റി കണ്‍വീനറായ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ സാന്നിധ്യത്തിലാണ് യോഗം. വി.സി നിയമനത്തിന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യേണ്ട പേര് സെര്‍ച് കമ്മിറ്റി നിര്‍ദേശിക്കും.
അതിനിടെ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമായിരിക്കും ചൊവ്വാഴ്ച്ച നടക്കുന്നത്. പരിഗണിപ്പെടേണ്ടവര്‍ക്കുള്ള യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് ആദ്യം ധാരണയുണ്ടാക്കു. തുടര്‍ന്ന് യോഗം ചേര്‍ന്ന് പേര് ശിപാര്‍ശ ചെയ്യും. ചാന്‍സലറുടെ പ്രതിനിധിയായ ചീഫ് സെക്രട്ടറിക്ക് പുറമെ യു.ജി.സി പ്രതിനിധി ഡോ. എസ്.എ. ബാരി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് പ്രതിനിധി കെ.കെ. ആബിദ് ഹുസൈന്‍ എന്നിവരാണ് സെര്‍ച് കമ്മിറ്റിയിലുള്ളത്.
യു.ഡി.എഫില്‍ കാലിക്കറ്റ് വി.സി സ്ഥാനം മുസ്ലിം ലീഗ് നോമിനിക്കാണ്. ഇതിലേക്ക് നിലവില്‍ കോട്ടയം മഹത്മാഗാന്ധി സര്‍വ്വകലാശാല പ്രോ. വെസ് ചാന്‍സലറായ അഡ്വ. ഷീനാ ഷു്ക്കൂറിന്റെ പേരായിരിക്കും മുസ്ലിം ലീഗ് നിര്‍ദ്ദേശിക്കാനിരിക്കുന്നത്. ഹയര്‍ സെക്കന്ററി എജുക്കേഷന്‍ അണ്ടര്‍ സെക്രട്ടറിയായ അന്‍വറിന്റെ പേരും ലീഗിന്റെ പരിഗണനയിലുണ്ട്.
അതേസമയം ഷീനാഷുക്കൂറിന് വി. സി സ്ഥാനത്തേക്ക് നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് ചില രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗള്‍ഫ് സന്ദര്‍ഷന വേളയില്‍ ഷീനാ ഷുക്കൂര്‍ നടത്തിയ പച്ചത്തണല്‍ പ്രസംഗവിവാദമാണ് ഷീനക്കെതിരെ ഒരു വിഭാഗം തിരിയാന്‍ ഇടയാക്കിയത്. പച്ചത്തണല്‍ പ്രസംഗത്തെ കുറിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാനത്തിനകത്തുനിന്നും പരിഗണനയിലുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നാല്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയയിലെയും ജെ.എന്‍.യുവിലെയും രണ്ട് പ്രഫസര്‍മാരെയായിരിക്കും നിര്‍ദേശിക്കുക.
keywords: calicut-vc-iuml-suggest-shina-shukkoor-may-be

Post a Comment
0 Comments