Type Here to Get Search Results !

Bottom Ad

ഇസ്‌ലാമിനെ ആദരിക്കുന്നു; അപകീര്‍ത്തിപ്പെടുത്താനുമില്ല: എ.ആര്‍.റഹ്മാന്‍


ചെന്നൈ: (www.evisionnews.in) മുഹമ്മദ്, ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്കു വേണ്ടി സംഗീത സംവിധാനം ചെയ്യാന്‍ തയാറായതു ഉറച്ച വിശ്വാസത്തോടെയും ഇസ്ലാമിനോടുള്ള അങ്ങേയറ്റത്തെ ആദരവോടെയുമാണെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇസ്ലാമത വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള യാതൊരുദ്ദേശവും തനിക്കില്ലായിരുന്നെന്നും റഹ്മാന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്‌ലിം സംഘടന റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുമായി പ്രവര്‍ത്തിച്ചതിനായിരുന്നു ഫത്‌വ പുറപ്പെടുവിച്ചത്. റഹ്മാനു പുറമെ ചിത്രത്തിന്റെ സംവിധായകനായ ഇറാന്‍കാരന്‍ മജീദ് മജീദിയ്‌ക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.

നിനക്ക് വിശ്വാസവും കഴിവും പണവും പ്രശസ്തിയും ആരോഗ്യവും തന്നിട്ടും മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രത്തിനു സംഗാതം നല്‍കാത്തതെന്ത് എന്നു ന്യായവിധി ദിവസത്തില്‍ അല്ലാഹു എന്നോടു ചോദിച്ചാല്‍ ഞാനെന്താണു മറുപടി നല്‍കേണ്ടത്. എന്റെ പേരില്‍ നിരപരാധികളെ നിഷ്ഠൂരം കൊല്ലുകയാണ് ചെയ്യുന്നത്... പകരം മനുഷ്യകുലത്തെ ഒന്നിച്ചുനിര്‍ത്തണം എന്ന ചിന്തയുള്ള ഒരു ചിത്രം, തെറ്റിദ്ധാരണകള്‍ മാറ്റി, അല്ലാഹുവിന്റെ കരുണയെക്കുറിച്ചും പാവങ്ങളുടെ പുനഃരുദ്ധാരണത്തെക്കുറിച്ചും മാനുഷിക സ്‌നേഹത്തിന്റെ സേവനങ്ങളെക്കുറിച്ചുമുള്ള തന്റെ സന്ദേശങ്ങള്‍ എല്ലാവരിലേക്കും എന്തുകൊണ്ട് എത്തിച്ചില്ല എന്നു ചോദിച്ചാല്‍... റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

keywords: ar-rahman-replay-messenger-of-god-cinema







Tags

Post a Comment

0 Comments

Top Post Ad

Below Post Ad