കൊളംബോ: (www.evisionnews.in) ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നാലാം ഇന്നിങ്‌സില്‍ 386 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 268 റണ്‍സില്‍ അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ കൈപ്പിടിയില്‍ ഒതുങ്ങിയ വിജയം കൈവിട്ട ഇന്ത്യ പിന്നീട് തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ ജയിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ: 312, 274. ശ്രീലങ്ക: 201, 268.
ഇന്ത്യയുടെ 22 വര്‍ഷത്തിന് ശേഷമുള്ള ശ്രീലങ്കയിലെ പരമ്പര ജയമാണിത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വിദേശത്ത് ടെസ്റ്റ് പരമ്പര നേടുന്നത്. 2011-ല്‍ വെസ്റ്റിന്‍ഡീസിലായിരുന്നു ഇന്ത്യയുടെ അവസാന പരമ്പര വിജയം.
അവസാന ദിനം മൂന്ന് വിക്കറ്റിന് 67 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. കൗശല്‍ സില്‍വയെയും തിരമന്നെയും നഷ്ടമായി അഞ്ച് വിക്കറ്റിന് 107 എന്ന നിലയില്‍ തകര്‍ന്ന ആതിഥേയരെ ഉജ്ജല സെഞ്ച്വറിയിലൂടെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (110) ആദ്യ ടെസ്റ്റ് കളിക്കുന്ന കുശാല്‍ പെരേരയും (70) ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ആറാം വിക്കറ്റില്‍ ഇവര്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി.
എന്നാല്‍ പെരേരയെ മടക്കി അശ്വിന്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ മാത്യൂസില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് ഇരയെ കണ്ടെത്തി ഇഷാന്ത് ശര്‍മ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അശ്വിന്‍ നാലും ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഉമേശ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിയിലൂടെ ഇന്ത്യയെ രക്ഷിച്ച ചേതേശ്വര്‍ പൂജാരയാണ് കളിയിലെ കേമന്‍. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ പരമ്പരയിലെ താരമായി.
Keywords: India- Sree -Lanka

Post a Comment
0 Comments