Type Here to Get Search Results !

Bottom Ad

അറബിക് സര്‍വ്വകലാശാല അനിവാര്യം -എസ്. കെ. എസ്. എസ്. എഫ്

evisionnews

തളങ്കര: (www.evisionnews.in)എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മുഖ്യമന്ത്രിക്കുള്ള ഒരു ലക്ഷം ഇ മെയില്‍  തളങ്കര ക്ലസ്റ്റര്‍ തല  ഉദ്ഘാടനം ഹിദായതു സ്വിബിയാന്‍ മദ്‌റസ പ്രസിഡന്റ് ഹാരിസ് കടവത്ത്  നിർവഹിച്ചു.  
പ്രസിഡന്റ് ബശ്ശാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. പള്ളി ഇമാം ഉസ്മാന്‍ മൗലവി, ഖാസിം ഗസ്സാലി, ഖാദര്‍ കടവത്ത്, ടി. എ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ മൗവ്വാര്‍, താജുദ്ദീന്‍ മുട്ടത്തോടി, മുഹമ്മദ് ആഷിഖ് കടവത്ത്, അസ്ഹറുദ്ദീന്‍, ശുക്കൂര്‍, ആഷിഖ്, തുടങ്ങിയവര്‍ സംസാരിച്ചു. ശബീര്‍ കണ്ടത്തില്‍ നന്ദിയും പറഞ്ഞു.


 ബെദിര:(www.evisionnews.in) അറബിക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട അനാവശ്യ വാദഗതികള്‍ ഒഴിവാക്കണമെന്നും കേരളത്തിന് അഭിമാനമായ സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ബെദിര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മുഖ്യമന്ത്രിക്ക് ഒരു ലക്ഷം എസ്.എം.എസ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സലാഹുദ്ദീന്‍ വലിയവളപ്പില്‍, എന്‍.എം സിദ്ദീഖ്, ശാക്കിര്‍ ഹുദവി, ശരീഫ് കരിപ്പൊടി, ഇര്‍ഷാദ് ഹുദവി, സാലിം ഹുദവി, മുഫീദ് ഹുദവി സംബന്ധിച്ചു.



keywords: arabic-university-in-kerala-skssf-ksd












Post a Comment

0 Comments

Top Post Ad

Below Post Ad