Type Here to Get Search Results !

Bottom Ad

എല്‍ബിഎസ് കോളേജില്‍ ആറ് റാങ്കുകള്‍

evisionnews

പൊവ്വൽ :(www.evisionnews.in)കണ്ണൂര്‍ യുണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ആറ് റാങ്കുകള്‍ കാസര്‍കോട് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലായി ആറ് റാങ്കുകളാണ് കോളേജിന് ലഭിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്ക് ബി. സുബിനയും രണ്ടാം റാങ്ക് വര്‍ഷ പ്രഭാകരനും കരസ്ഥമാക്കി. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടാം റാങ്ക് വിജയശ്രീ ബി നായരും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഫാത്തിമ അയറും രണ്ടാം റാങ്ക് ഫാത്തിമ മസ്‌നയും മൂന്നാം റാങ്ക് അഖില കൃഷ്ണകുമാറും നേടി. റാങ്ക് ജേതാക്കള്‍ക്ക് കോളേജ് ക്യാഷ് അവാര്‍ഡ് നല്‍കും. കോളേജ് അധ്യാപക രക്ഷാകര്‍തൃസമിതി റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണ്ണമെഡലുകളും സമ്മാനിക്കും.

keywords :lbs-college-rank

Post a Comment

0 Comments

Top Post Ad

Below Post Ad