കുമ്പള :(www.evisonnews.in) കുമ്പള ഐഎച്ച്ആര്‍ഡി കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പുതിയ കെട്ടിടം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ ധര്‍ണ സംഘടിപ്പിച്ചു. കോളേജ് കെട്ടിടം നിര്‍മിക്കുതിന് 50 ലക്ഷം രൂപ വകയിരുത്തിയതായി പി ബി അബ്ദുള്‍റസാഖ് എംഎല്‍എ കോളേജിലെത്തി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.
കെട്ടിടം നിര്‍മിക്കുന്നതിനായി കോളേജിന് സ്വന്തമായി സ്ഥലമുണ്ടെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയാണ്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുുണ്ടെങ്കിലും ഇതിനാവശ്യമായ സൗകര്യമൊന്നുമില്ലാത്ത അവസ്ഥയാണുള്ളത്. തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ ജീവന്‍ പണയംവച്ചാണ് നിലവില്‍ കുട്ടികള്‍ പഠിക്കുന്നത്. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭംവുമായി മുന്നോട്ട് പോകുമെന്ന് നേതൃത്വം മുന്നറിയിപ്പു നല്‍കി.
ധര്‍ണ ജില്ലാപ്രസിഡന്റ് ബി വൈശാഖ് ഉദ്ഘാടനം ചെയ്തു. ഐ സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, നസറുദീന്‍ എന്നിവര്‍ സംസാരിച്ചു. കെ വി സുജിത്ത് സ്വാഗതം പറഞ്ഞു.

Post a Comment
0 Comments