കൊച്ചി: (www.evisionnews.in) ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണമെന്ന് കേരള ഹൈക്കോടതി. ഇതുസംബന്ധിച്ച് ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: kochi-helmet-must-in-back-seat

Post a Comment
0 Comments