കാസര്‍കോട്: (www.evisionnews.in) തലശ്ശേരിയില്‍ കോടിയേരിക്കുസമീപം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത് സി. പി. എമ്മാണെന്ന് ബ്. ജെ. പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
പ്രതിമ തകര്‍ത്തത് ആര്‍. എസ്. എസ് ആണെന്ന സി. പി. എം പ്രചരണം അസംബന്ധമാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീടിനടുത്താണ് ഇതു നടന്നതെന്നും തല്‍സമയം കോടിയേരി വീട്ടില്‍ ഉണ്ടായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ആലപ്പുഴയില്‍ കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്തത് കോണ്‍ഗ്രസാണെന്നായിരുന്നു സി. പി. എം പ്രചരിപ്പിച്ചത്. അന്വേഷണത്തില്‍ ഈ നീചകൃത്യം ചെയ്തതും സി. പി. എമ്മാണെന്ന് തെളിയുകയായിരുന്നു.
തലശ്ശേരിയില്‍ ഫസല്‍ എന്ന ചെറുപ്പക്കാരനെ ആര്‍. എസ്. എസുകാര്‍ വധിച്ചെന്നായിരുന്നു ആദ്യ ആരോപണം. പിന്നീടതും സി. പി. എം കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
പ്രതിമ തകര്‍ത്ത കേസ് നിസ്സാരമാക്കാന്‍ ബി. ജെ. പി അനുവദിക്കില്ല. ഇതിനായി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ബി. ജെ. പി ജില്ലാ സെക്രട്ടറി കെ. ശ്രീകാന്തും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
keywords: guru-cpm-surendran-statue

Post a Comment
0 Comments