കാസര്‍കോട് (www.evisionnews.in): കിടപ്പുമുറിയിലുണ്ടായ തീ പിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധൂര്‍ സ്വദേശിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്നിപ്പാടിയിലെ രാധാകൃഷ്ണ (35)ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാധാകൃഷ്ണനും അമ്മ പത്മിനിയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മറ്റൊരു മുറിയിലായിരുന്നു പത്മിനി കിടന്നുറങ്ങിയിരുന്നത്. മുറിയിലുണ്ടായിരുന്ന ഫാന്‍, ജനല്‍ഗ്ലാസ്, കസേരകള്‍ എന്നിവ കത്തി നശിച്ചു. വീട്ടിലാകെ പുക ഉയരുന്നത് കണ്ട പത്മിനിയുടെ നിലവിളി കേട്ട് അയല്‍വാസികളെത്തി മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം വെള്ളമൊഴുക്കി തീയണക്കുകയായിരുന്നു.
Keywords; Kasaragod-madhur-fire-news-injured-admitted-in-hospital
Post a Comment
0 Comments