Type Here to Get Search Results !

Bottom Ad

ആസിഫ് വധം: എംഎസ്.എഫ് പ്രവര്‍ത്തകന്റെ അറസ്റ്റു വാര്‍ത്ത കെട്ടിച്ചമച്ചത് : എം.എസ്.എഫ്


ഉപ്പള (www.evisionnews.in): പൈവളിഗെ ബായിക്കട്ട കോളനിയിലെ മുഹമ്മദ് ആസിഫിനെ (30) കന്യാനയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത വ്യാജമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍ പറഞ്ഞു. എംഎസ്എഫ് മണ്ഡലം ഭാരവാഹി ഹമീദിനെ അറസ്റ്റു ചെയ്തുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമച്ചു വിട്ടത്. ഇത് സംബന്ധിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകും.

കൊലപാതകവുമായി ബന്ധപ്പെട്ട് ആരുടെയോ സമ്മര്‍ദ്ദം മൂലം ഹമീദിനെ രണ്ടു ദിവസം മുമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതാണ് അറസ്റ്റുചെയ്തുവെന്നും ഹമീദ് കേസില്‍ പ്രതിയാണെന്നും ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും വ്യക്തി വിരോധത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പരാതി നല്‍കുമെന്നും മുഹമ്മദ് കുഞ്ഞി ഉളുവാര്‍ പറഞ്ഞു.

Keywords: Kasaragod-news-uppla-uluvar-arrest-media-msf

Post a Comment

0 Comments

Top Post Ad

Below Post Ad