Type Here to Get Search Results !

Bottom Ad

ബാര്‍കോഴക്കേസ്: വിജിലന്‍സ് അഭിഭാഷകന്‍ വി വി അഗസ്റ്റിനെ മാറ്റി


തിരുവനന്തപുരം: (www.evisionnews.in) ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അഭിഭാഷകനും നിയമോപദേശകനുമായ വി വി അഗസ്റ്റിനെ നീക്കി. വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വി ശശീന്ദ്രന്‍ പകരം ഹാജരാകും. ബാര്‍ കോഴക്കേസില്‍ പുറത്തുനിന്നു നിയമോപദേശം തേടിയ നടപടിയെ കോടതി വിമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞത് അഗസ്റ്റിനായിരുന്നു. ബാര്‍ ഉടമകള്‍ക്കായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കുറച്ചുകൂടി മുതിര്‍ന്ന അഭിഭാഷകനെ കേസില്‍ ഉള്‍പ്പെടുത്താനാണ് അഗസ്റ്റിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.

keywords: bar-case-vigilance-change-advocate







Post a Comment

0 Comments

Top Post Ad

Below Post Ad