Type Here to Get Search Results !

Bottom Ad

ഫെയ്‌സ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണ്‍ വരുന്നു


കാലിഫോര്‍ണിയ: (www.evisionnews.in) ഏറെ കാലത്തെ മുറവിളികള്‍ക്കൊടുവില്‍ ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണ്‍ വരുന്നു. ലൈക്ക് അല്ലാത്ത മറ്റ് വികാരങ്ങള്‍ രേഖപ്പെടുത്താനുള്ള ഡിസ്ലൈക്ക് ബട്ടണ്‍ വരാന്‍ പോവുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവും ചെയര്‍മാനുമായ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് ആണ് അറിയിച്ചത്. ഫേസ്ബുക്ക് ആസ്ഥാനമായ മെന്‍ലോ പാര്‍ക്കില്‍ നടന്ന തല്‍സമയ ചോദ്യോത്തര പരിപാടിയില്‍ ഡിസ് ലൈക്ക് ബട്ടണുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഞങ്ങള്‍ അക്കാര്യം ആലോചിച്ചു വരികയാണ്' ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എന്നാല്‍ അതൊരു അനിഷ്ട ബട്ടണ്‍ ആയിരിക്കില്ല. ലൈക്ക് അല്ലാത്ത മറ്റു വികാരങ്ങള്‍ രേഖപ്പെടുത്താനുള്ള ബട്ടണ്‍ ആണ് ഉദ്ദേശിക്കുന്നത്. ചില പോസ്റ്റുകളിലുള്ള സഹതാപവും അനുതാപവും രേഖപ്പെടുത്താനുള്ള അവസരമായിരിക്കും ഒരുക്കുക.

അത്തരം വികാര പ്രകടനത്തിനുള്ള ശരിയായ വഴി ഏതാണ് എന്നാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നന്‍മയ്ക്കു വേണ്ടിയുള്ള ഒരു ഇടപെടലായിരിക്കും അത്. ഡിസ്ലൈക്ക് എന്ന പ്രവൃത്തിക്ക് നെഗറ്റീവായ ഒരു വശമാണുള്ളത്. തെറ്റായ കാര്യങ്ങള്‍ക്ക് ഈ ഡിസ് ലൈക്ക് ബട്ടണ്‍ഉപയോഗിക്കപ്പെടാന്‍ഇടയുണ്ട്. സോഷ്യല്‍ മീഡിയയായ റെഡിറ്റ് ഉപയോഗിക്കുന്ന അപ്, ഡൌണ്‍വോട്ട് രീതി പോലെ ആവില്ല അത്. ലൈക്കുകളും ഡിസ് ലൈക്കുകളും പോസ്റ്റിന്റെ മൂല്യം നിര്‍ണയിക്കുന്ന അവസ്ഥ ആവില്ല അത്. കൂടുതല്‍ ഡിസ്ലൈക്കുകള്‍ ഉള്ളതിനാല്‍പോസ്റ്റുകളുടെ മൂല്യം ഇല്ലെന്ന് കണക്കാക്കാനാവില്ല. സ്വതന്ത്രമായി അനിഷ്ടം രേഖപ്പടുത്താനുള്ള അവസരം ഒരുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും സുക്കര്‍ ബര്‍ഗ് പറഞ്ഞു.ഇതാദ്യമായല്ല സുക്കര്‍ബര്‍ഗ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

Keywords:facebook-dislike-option





Post a Comment

0 Comments

Top Post Ad

Below Post Ad