കാസര്‍കോട്: (www.evisionnews.in) സി. പി. സി. ആര്‍. ഐക്ക് സമീപം പ്രവര്‍ത്തിക്കുന്ന കുഡ്‌ലു സര്‍വ്വീസ് കഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നു.
തിങ്കളാഴ്ച ഉച്ചക്ക് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമാണ് കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയത്. ഇതിന്റെ മതിപ്പു മൂല്യം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. വിവരമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് നായയുടെ സഹായം തേടിയിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെയും സഹാടയം തേടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ബാങ്കില്‍ കാസര്‍കോടിനെ നടുക്കിയ വന്‍ കവര്‍ച്ച നടന്നിരുന്നു.

Post a Comment
0 Comments