ഉസ്മാന്‍ബാദ്:(www.evisionnews.in) പണിയില്ലാതെ നട്ടംതിരിഞ്ഞ മാതാവ് തന്റെ അഞ്ചുകുട്ടികളെ പോറ്റാന്‍ തരമില്ലാതെ തീകൊളുത്തി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഉസ്മാന്‍ബാദ് ജില്ലയിലെ അംബിഗ്രാമത്തിലാണ് സംഭവം. മനിഷ ഗഡ്കല്‍ എന്ന 47 കാരിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച്ച സ്വന്തംവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
കര്‍ഷകരായ മനീഷയ്ക്കും ഭര്‍ത്താവിനും കുറച്ചു നാളുകളായി വരുമാനമൊന്നുമുണ്ടായിരുന്നില്ല. 18 കിലോ ഗോതമ്പും 12 കിലോ അരിയുമാണ് റേഷനായി ലഭിച്ചിരുന്നത്. എന്നാല്‍ അത് ഈ ഏഴ് പേര്‍ക്ക് തികയുമായിരുന്നില്ല.
ഭര്‍ത്താവ് ലക്ഷ്മണ്‍ പുറത്ത് പോയ അവസരത്തിലാണ് മനീഷ ആത്മഹത്യ ചെയ്തത്. പാവപ്പെട്ട കുടുംബമായിരുന്നെങ്കിലും ഇവര്‍ക്ക് മറ്റു കര്‍ഷക മരണങ്ങളെ പോലെ ബാങ്ക് വായ്പകളൊന്നുമുണ്ടായിരുന്നില്ല. 2014ല്‍ 574 കര്‍ഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയിലുണ്ടായത്. 2015ല്‍ ഇതുവരെ 628 കര്‍ഷകരാണ് ജീവനൊടുക്കിയത്.
keywords: drought-suicide-maharashtra-5-member-family


Post a Comment
0 Comments