Type Here to Get Search Results !

Bottom Ad

സമ്മേളന വിളംബരമായി ഘോഷയാത്ര

കാസര്‍കോട് :(www.evisionnews.in) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് നഗരത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പഴയ ബസ്‌സ്റ്റാന്‍ഡ്- താലൂക്ക് ഓഫീസ്- നായക്‌സ് റോഡിലൂടെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം സമാപിച്ചു. മാധ്യമ രപ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി നാട്ടുകാരും ഘോഷയാത്രയില്‍ അണിചേര്‍ന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ്, പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, വൈസ് പ്രസിഡന്റ് ടി എ ഷാഫി, കെയുഡബ്ല്യുജെ സംസ്ഥാനകമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad