Type Here to Get Search Results !

Bottom Ad

വയനാട്ടില്‍ തോട്ടം മൂന്നാര്‍ മോഡലില്‍ സമരം നടത്തുമെന്ന് സി.പി.ഐ.എം


വയനാട്: (www.evisionnews.in) തോട്ടം തൊഴിലാളികള്‍ കൈവിടുമെന്ന ആശങ്ക പരന്നതിന് പിന്നാലെ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തിലിടപെടാന്‍ സി.പി.ഐ.എം. ഒരുങ്ങുന്നു. വയനാട്ടില്‍ മൂന്നാര്‍ മോഡല്‍ തൊഴിലാളി സമരം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലയിലെ തോട്ടം തൊഴിലാളികളുടെം പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടേത് ഉജ്ജ്വല സമരമായിരുന്നെന്നും വയനാട്ടിലെ തോട്ടംതൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് ലഭ്യമാക്കണമെന്നും തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ബോണസ് 8.33 ശതമാനം ആയി വര്‍ദ്ധിപ്പിക്കാമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കില്ല.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ ഹാരിസണ്‍ മലയാളം ഭൂമി കൈയ്യേറുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ബോണസ് വര്‍ദ്ധന ആവശ്യപ്പെട്ടാല്‍ തോട്ടം അടച്ചിടുമെന്നാണ് മാനേജ്‌മെന്റിന്റെ ഭീഷണി. ഈ ഭീഷണിക്ക് മുമ്പില്‍ തൊഴിലാളികള്‍ വഴങ്ങില്ല. തൊഴിലാളികള്‍ ഭൂമി കൈയ്യേറി അവിടെ താമസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

keywords: vayanad-to-become-muman-model

Tags

Post a Comment

0 Comments

Top Post Ad

Below Post Ad