ന്യൂഡല്‍ഹി: (www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി പ്രമുഖ മാസികയുടെ കവര്‍ ചിത്രത്തില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടതിന് എതിരെയുള്ള കേസില്‍ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ കേസ് നല്‍കിയയാള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് പി.സി.ഘോസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. നേരത്തെ ധോണിക്കെതിയുള്ള നടപടികള്‍ സ്റ്റേ ചെയ്യാന്‍ കര്‍ണാക ഹൈക്കോടതി വിസ്സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ധോണി സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു പരസ്യചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തിലായിരുന്നു ധോണി അഭിനയിച്ചിരുന്നത്. ധോണിയുടെ മഹാവിഷ്ണു രൂപം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ധോണിക്കെതിരെ വിശ്വഹിന്ദു പരിഷത്താണ് കേസ് കൊടുത്തത്. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിരിക്കുന്നു, പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലായിരുന്നു ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ധോണിക്കെതിരെ അനന്ദ്പൂര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം, ധോണി ആ പരസ്യത്തിനു പണം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
keywords: dhoni-photo-appear-vishnu-God-case-magazine
keywords: dhoni-photo-appear-vishnu-God-case-magazine

Post a Comment
0 Comments