കുറ്റിക്കോല്‍: (www.evisionnews.in) ഇവിടെ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ സി. പി. എം അല്ലാതെ വേറെയാരും ഭരിക്കില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രശ്‌നമുണ്ടെന്ന് പറയുന്നത് മാധ്യമം മാത്രം. വ്യാജപ്രചരണങ്ങളും അസംബന്ധങ്ങളും വിളമ്പി കുറ്റിക്കോലിലെ സി. പി. എമ്മിനെ തകര്‍ക്കാമെന്നത് മൗഢ്യം മാത്രം.
സി. പി. എം ബേഡകം ഏരിയാ സെക്രട്ടറിയും ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായ സി. ബാലന്‍ ഇവിഷനോട് മനസ്സുതുറന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും കുറ്റിക്കോലില്‍ സി. പി. എം തന്നെ. പാര്‍ട്ടി വിമതരും റിബലുകളും ഇവിടെ പ്രശ്‌നമല്ല. അത്രയും സുഭദ്രമാണ് പഞ്ചായത്തിലെ സി. പി. എം.
കേരളത്തിലെ ഏറ്റവും വലിയ മൂന്നുപഞ്ചായത്തുകളിലൊന്നായ ബേഡകത്തെ വിഭജിച്ചാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബര്‍ രണ്ടിന് നിലവില്‍ വന്നത്. ആകെ വാര്‍ഡുകള്‍ 12. തിരഞ്ഞെടുപ്പില്‍ സി. പി. എമ്മിന് ആറും ബി. ജെ. പികോണ്‍ഗ്‌സ് സഖ്യത്തിന് ആറും സീറ്റുകള്‍ കിട്ടി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തു. അങ്ങനെ സി. ബാലന്‍ കുറ്റിക്കോലിന്റെ ആദ്യ പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ബി. ജെ. പിയിലെ കെ. രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായി.
2005ലെ തിരഞ്ഞെടുപ്പില്‍ വാര്‍ഡുകള്‍ 12ല്‍ നിന്ന് 14ആയി. സി. പി. എം ആംഗസംഖ്യ ഒമ്പതും ബി. ജെ. പികോണ്‍ഗ്രസ് സഖ്യത്തിന് അഞ്ചും. പ്രസിഡണ്ടും വൈസ്. പ്രസിഡണ്ടും സി. പി. എമ്മിന് തന്നെ.
2010ല്‍ വാര്‍ഡുകള്‍ 16 ആയി. സി. പി. എം മുന്നണിക്ക് 11 ഉം കോണ്‍ഗ്രസിനും ബി. ജെ. പിക്കും കൂടി അഞ്ചുസീറ്റുകളും. പി. ഗോപാലന്‍ മാസ്റ്റര്‍ പ്രസിഡണ്ടായി. ഇക്കാലയളവിലാണ് കുറ്റിക്കോല്‍ സി. പി. എം വിവിധങ്ങളായ സംഘടനാ പ്രശനങ്ങളാല്‍ ഉലഞ്ഞ് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് പൊതുസമൂഹത്തില്‍ ഇടിവ്തട്ടിയത്. ഈ പ്രശനങ്ങള്‍ വന്‍ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോള്‍ സംഭവങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മുന്നാട്‌കേന്ദ്രമാക്കി സി. പി. എമ്മിലെ ഒരു ഗ്രൂപ്പിനെ നയിക്കുന്ന പി. രാഘവനും കുറ്റിക്കോലില്‍ വിമതരും പ്രശ്‌നങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടേയിരുന്നു. അത് ഇപ്പോഴും തുടരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. ദിവാകരന്‍ തരംതാഴ്ത്തപ്പെട്ട് വെറും ബ്രാഞ്ച്അംഗമായിച്ചുരുങ്ങി. ഗ്രാമപഞ്ചായത്തിലെ സി. പി. എം അംഗം രാജിവെച്ച് പാര്‍ട്ടിയെ വെട്ടിലാക്കി. ഇതേ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വന്നു. സി. പി. എമ്മിന്റെ സീറ്റ് കോണ്‍ഗ്രസ് കൊത്തിയെടുത്ത് പറന്നു. പാര്‍ട്ടി ഓഫീസിന് വേണ്ടി റവന്യൂ ഭൂമി കയ്യേറി എന്ന ആരോപണവും വിവാദവും വേറെ.
വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും സാംസ്‌കാരികമായും പ്രബുദ്ധമാണ് ഈ പാര്‍ട്ടി ഗ്രാമം. കെ. പി. എ. സിയുടെയും കെ. ടി മുഹമ്മദിന്റെയും വിക്രമന്‍ നായരുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയും തുടങ്ങി നിരവധി സംഘങ്ങളുടെ നാടകങ്ങള്‍ നിറഞ്ഞാടിയ നാട്. വി. സാംബശിവന്റെ കഥാപ്രസംഗം കേട്ട് കോരിത്തരിച്ച നാട്. ഒരിക്കല്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിനും കുറ്റിക്കോലില്‍ അരങ്ങൊരുങ്ങി.
അംഗണവാടികള്‍, എല്‍. പി.യുപി.ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്റെറി സ്‌കൂളുകള്‍ നിരവധി, പത്തിലും പന്ത്രണ്ടിലും മികച്ച വിജയം, ജില്ലാ പഞ്ചായത്തിന്റെ സണ്‍ഡെ തിയേറ്റര്‍, വൈദ്യുതി സെക്ഷന്‍ ഓഫീസ്, ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍, പഞ്ചായത്തിന്റെ വരുമാന മാര്‍ഗ്ഗമായ ബടുക്കയിലെ ഷോപ്പിങ് കോംപ്ലക്‌സ്, കുടിവെള്ളം, വൈദ്യുതി, റോഡുകള്‍, ഭവനനിര്‍മ്മാണം എന്നിവയില്‍ വന്‍ മുന്നേറ്റം.
ബന്തടുക്കയില്‍ കോണ്‍ഗ്‌സും സി. പി. എമ്മും തമ്മില്‍ ഇപ്പോള്‍ ശത്രുതയില്ല. വെടിവെപ്പും കൊലയുമില്ല. തോക്കുകള്‍ കഥപറയുന്നില്ല. ഗള്‍ഫ് സ്വാധീനം ജനജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാര്‍ഷിക രംഗത്തോട് വിമുഖതയില്ല. ഈ മാറ്റത്തിന് കൊടിപിടിച്ചത് സി. പി. എമ്മാണ്. അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ പാര്‍ട്ടിക്ക് പിന്നില്‍ ജനങ്ങള്‍ അടിയുറച്ച് നില്‍ക്കുന്നത്. വിമത ഭീഷണിയൊന്നും കുറ്റിക്കോലിലെ സി. പി. എമ്മിന് ഏശില്ല. പഞ്ചായത്തിന്റെ നാലാം ഭരണസമിതിയെയും സി. പി. എം ഭരിക്കും. ബാലന്‍ ഉറപ്പിച്ചുപറയുന്നു.
എന്നാല്‍ സി. ബാലന്റെ അവകാശവാദങ്ങളെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ബലരാമന്‍ നമ്പ്യാര്‍ തള്ളുന്നു. ഞങ്ങള്‍ക്ക് ഈ പഞ്ചായത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നു വാര്‍ഡുകളില്‍ നാമമാത്രമായ വോട്ടുകള്‍ക്കാണ് കോണ്‍ഗ്‌സ് പരാജയപ്പെട്ടത്. ഈ വാര്‍ഡുകള്‍ ഞങ്ങള്‍ തിരികെ വീണ്ടെടുക്കുക തന്നെചെയ്യും. ബന്തടുക്ക ടൗണ്‍ ഉള്‍കൊള്ളുന്ന പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് നേരിയ വോട്ടിനാണ് ബി. ജെ. പിയോട് തോറ്റത്. ഈ വാര്‍ഡ് ഞങ്ങള്‍ തിരിച്ചുപിടിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയും പ്രവര്‍ത്തനത്തിലെ ഉദാസീനതയുമാണ് തോല്‍വിക്ക് കാരണം. ഇത്തരം പരാതികള്‍ ആസന്നമായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഹരിക്കും.
സി. പി. എമ്മില്‍ ഒന്നും ഭദ്രമല്ല. പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിമത വോട്ടുകള്‍ കോണ്‍ഗ്‌സിന് അനുകൂലമായിരിക്കും. സി. പി. എം വോട്ടുകള്‍ കുറേയൊക്കെ ബി. ജെ. പിയിലേക്കും മറിയും. ഈ രണ്ടുഘടകങ്ങളും കോണ്‍ഗ്‌സിന് മുതല്‍ക്കൂട്ടാകും. സി. പി. എമ്മില്‍ ഐക്യവുമില്ല, യോജിപ്പുമില്ല. അനൈക്യവും വിയോജിപ്പുമാണ് ആ പാര്‍ട്ടിക്കുള്ളില്‍ കാണുന്നത്. ആകെ 16 വാര്‍ഡുകളില്‍ രണ്ടു സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് സി. പി. എം ഭരിക്കുന്നത്. ഇതില്‍ ഒരു അട്ടിമറിയാണ് കുറ്റിക്കോലിലെ വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഒരു ഭരണമാറ്റവും ജനം ആശിക്കുന്നു. അങ്കത്തട്ടില്‍ കോണ്‍ഗ്രസ് അവസരത്തിനൊത്തുയരും.
സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ച കഥ ഞങ്ങളല്ല പുറത്തുവിട്ടത്. സി. പി. എമ്മുകാരാണ് ഇതിനുപിന്നില്‍. ഇങ്ങനെ എത്രയെത്ര അറിയപ്പെടാത്ത രഹസ്യങ്ങള്‍ കുറ്റിക്കോല്‍ പാര്‍ട്ടി ഗ്രാമത്തിലുണ്ട്. തിരഞ്ഞെടുപ്പോടെ എല്ലാം പുറത്തുവരും. ബലരാമന്‍ നമ്പ്യാര്‍ പ്രത്യാശിച്ചു.

keywords: c-balan-kuttikkol-balaram-nanbyar-election-ksd

Post a Comment
0 Comments