ബോവിക്കാനം: (www.evisionnews.in) എല്‍.ബി.എസ്. എഞ്ചി. കോളജില്‍ കെ.എസ്.യു. സംഘടിപ്പിച്ച മാനിഷാദ പരിപാടിക്കു നേരെ എസ്.എഫ്.ഐ. അക്രമം അഴിച്ചുവിട്ടു. പരിക്കേറ്റ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തരേയും ഒരു എംഎസ്എഫ് പ്രവര്‍ത്തകനേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സജിത്ത് (20), റഫനാസ് (22), മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷാഹില്‍ (21), നാലാംവര്‍ഷ വിദ്യാര്‍ത്ഥിയും എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റുമായ ഫയാസ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം സിഇടിവിദ്യാര്‍ത്ഥിനി തസ്‌നി ബഷീര്‍ ജീപ്പിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പഠിപ്പുമുടക്കി പ്രകടനം നടത്തിയത്. വടി, പഞ്ച് തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്.
കാമ്പസിന് പുറത്ത് നില്‍ക്കുമ്പോഴാണ് എംഎസ്എഫ് നേതാവ് ഫയാസിനെ ആക്രമിച്ചത്. പോലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഈ അക്രമമെന്ന് എംഎസ്എഫ് നേതാക്കാള്‍ ആരോപിച്ചു. എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു വെള്ളിയാഴ്ച്ച കോളേജില്‍ ആക്രമണം നടത്തിയത്.
Keywords: bovikanam-violence-sfi-msf

Post a Comment
0 Comments