Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍

ഇടപ്പള്ളിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. വൃദ്ധയെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കാന്‍ കൊണ്ടുവന്നതു ചിലരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വൃദ്ധയെ ചാക്കില്‍കെട്ടി കൊണ്ടുവന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.

അബോധാവസ്ഥയിലായ സ്ത്രീയെ സ്കാനിങ്ങിനു വിധേയയാക്കി. സ്ത്രീയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇരുവരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad