കാസർകോട് :(www.evisionnews.in) മീശ വിരിച്ച് ക്യാമ്പസ്സുകളിൽ ഇരുന്ന് മദ്യവും മയക്കമരുന്നു യഥേഷ്ടം ഉപയോഗിച്ച് നടക്കുന്ന സിനിമാ നായകരെയല്ല പുതിയ വിദ്യാർത്ഥികൾ മാതൃകയാക്കേണ്ടതെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂർ പറഞ്ഞു. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്യാപികമാരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ മോശമായ തലത്തിലേക്ക് നയിക്കുന്ന ന്യൂ ജനറേഷൻ സിനിമകളിൽ നിന്നും ക്യാമ്പസ്സുകൾ മാതൃക കണ്ടെത്തരുത്.അദ്യാപിക-വിദ്യാർത്ഥി ബന്ധത്തിന്റെ പഴയക്കാല പരിശുദ്ധിയിലേക്ക് പുതിയ തലമുറ ഒരു തിരിച്ച് പോക്ക് നടത്തണെമെന്ന് അസീസ് പറഞ്ഞു.യൂണിറ്റ് പ്രസിഡണ്ട് ഉമ്മർ ആദൂർ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി മുനവ്വർ സാഹിദ് സ്വാഗതം പറഞ്ഞു.
keywords :msf-government-college-kasaragod-azeez-kalathur-teachers-day
Post a Comment
0 Comments