മുംബൈ: (www.evisionnews.in) ജൈനമതാചാരമായ പര്‍ഷൂഖാന്റെ ഭാഗമായി മുംബൈയില്‍ ഇറച്ചിക്കും മത്സ്യത്തിനും നിരോധനം ഏര്‍പ്പെടുത്തിയതിനെ എതിര്‍ത്ത് ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ സേനയും രംഗത്തെത്തി.
നിരോധനം എട്ടുദിവസത്തേക്കു നീട്ടണമെന്നാണ് ബി.ജെ.പി പറയുന്നത്. ഇതിനെ ശിവസേനയും നവനിര്‍മാണ സേനയും ചോദ്യംചെയ്യുകയും നിരോധനം നാലുദിവസത്തേക്കുമാത്രമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി നിയമസഭാംഗങ്ങളായ രാജ് പുരോഹിത്, അതുല്‍ ഭട്ഖാല്‍കര്‍ എന്നിവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബി.ജെ.പി ഇറച്ചി, മത്സ്യ വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
മുംബൈയിലെ എല്ലാ ഇറച്ചിക്കടകളും മത്സ്യമാര്‍ക്കറ്റുകളും നാലുദിവസത്തേക്ക് അടച്ചിടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നോട്ടീസ് നല്‍കിയിരുന്നു.
ഇതാദ്യമായല്ല നിരോധനം എര്‍പ്പെടുത്തുന്നതെന്നു പറഞ്ഞ് ബി.ജെ.പി ഇതിനെ ന്യായീകരിച്ചു. അതിനിടെ, നിരോധനം നാലുദിവസത്തേക്കല്ല എട്ടു ദിവസത്തേക്കാണെന്ന പ്രഖ്യാപനവുമായി ബി.ജെ.പി നേതാവും മന്ത്രിയുമായ പ്രകാശ് മെഹ്ത രംഗത്തെത്തി.
എല്ലാ സമുദായത്തിന്റെ മതവികാരങ്ങളെയും ആദരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. എന്നാല്‍ ഈ നീക്കത്തെ ശിവസേന ശക്തമായി എതിര്‍ത്തു. മറ്റുള്ളവര്‍ എന്താണ് കഴിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള അവകാശം ജൈനര്‍ക്ക് ആരാണ് നല്‍കിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു. ഇന്ത്യയ്ക്കാര്‍ ഭൂരിപക്ഷവും മാംസബുക്കുകളാണ്. അവരുടെ അവകാശം നിഷേധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറച്ചി വില്പനയും ഉപഭോഗവും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് നവനിര്‍മാണ സേന നേതാവ് സന്ദീപ് ദേഷ്പാണ്ഡെ വ്യക്തമാക്കി. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനെ തങ്ങള്‍ വെല്ലുവിളിക്കുന്നു. പൗരന്മാരുടെ ഭക്ഷണശീലനത്തിനു മേല്‍ സര്‍ക്കാര്‍ കൈ കടത്താന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords: beef-ban-bjp-shivasena-nns

Post a Comment
0 Comments