കാസര്‍കോട്: (www.evisionnews.in) സ്വര്‍ണ്ണക്കവര്‍ച്ച നടന്ന കൂഡ്‌ലു സര്‍വീസ് സഹകരണബാങ്കില്‍ എ. ഡി. ജി. പി. ശങ്കര്‍ റെഡ്ഡി ചൊവ്വാഴ്ച രാവിലെ എത്തി കേസന്വേഷണ പുരോഗതി വിലയിരുത്തി. നേരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസില്‍ നിന്നും കവര്‍ച്ചയെ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നായിരുന്നു ബാങ്ക് സന്ദര്‍ശിച്ചത്.
ബാങ്ക് അധികൃതരില്‍നിന്നും അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡി. വൈ. എസ്. പി ടി. പി രഞ്ജിത്ത് ഡി. വൈ. എസ്. പിമാരായ കെ. ദാമോദരന്‍, എം. ബി. സുകുമാരന്‍, പി. പി. തമ്പാന്‍, പ്രേമരാജ് സി. ഐമാരായ സി. കെ. സുനില്‍ കുമാര്‍, സിബി തോമസ് ടൗണ്‍ പോലീസിലെ ഉദ്യോഗസ്ഥരും എ. ഡി. ജി. പിയെ അനുഗമിച്ചു.
keyword: bank-loot-kudlu-ksd-adgp-visit-eriyal

Post a Comment
0 Comments