Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്ക്: കൊള്ളക്കാരിലൊരാളെ തിരിച്ചറിഞ്ഞതായി സൂചന


കാസര്‍കോട് (www.evisionnews.in): കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസില്‍ പങ്കാളിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. നീര്‍ച്ചാല്‍ സ്വദേശിയായ യുവാവിനെയാണ് തിരിച്ചറിഞ്ഞത്. പോലീസ് ഈ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബാങ്കിന് സമീപം പെയന്റിംഗ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് നീര്‍ച്ചാല്‍ സ്വദേശിയെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയത്.

സ്ഥലത്തുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരനും നീര്‍ച്ചാലുകാരന്‍ ഓടിപ്പോകുന്നത് കണ്ടതായി അറിയിച്ചിട്ടുണ്ട്. കവര്‍ച്ചാക്രിമിനല്‍ കേസുകളിലെ പ്രതികളുടെ ഫോട്ടോകള്‍ ഇവരെ കാണിച്ചപ്പോഴാണ് നീര്‍ച്ചാല്‍ സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റുരണ്ടുപേരെകുറിച്ചും പോലീസിന് ചിലവിവരങ്ങള്‍ കിട്ടിയതായാണ് അറിയുന്നത്. 

കവര്‍ച്ചനടന്ന ബാങ്കില്‍നിന്നും അഞ്ച് പ്രതികളും പുറത്തുകടന്നപ്പോള്‍ നാലുപേര്‍ രണ്ട് ബൈക്കുകളിലായി പോവുകയും ഒരാള്‍ ഓടിപ്പോവുകയുമാണ് ചെയ്തത്. ഓടിപ്പോയത് നീര്‍ച്ചാല്‍ സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


Keywords: Kasaragod-news-kudlu-police-case-news-bike

Post a Comment

0 Comments

Top Post Ad

Below Post Ad