Type Here to Get Search Results !

Bottom Ad

ജനശ്രദ്ധയാകര്‍ഷിച്ച് ബദിയടുക്ക മെഗാ മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്:(www.evisionnews.in) പ്യൂപ്പിള്‍സ് ഫോറം, ഐ.എം.എ കാസര്‍കോട് ചാപ്റ്റര്‍, ബദിയടുക്ക ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെരഡാല ഗവ: ഹൈസ്‌ക്കൂളില്‍ നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ നൂറ് കണക്കിന് രോഗികള്‍ പരിശോധനക്കായെത്തി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 12 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി. ഉദ്ഘാടന പരിപാടിയില്‍ പ്യൂപ്പിള്‍സ് ഫോറം പ്രസിഡന്റ് വി ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ബി എസ് റാവു, ഐ.എം.എ പ്രസിഡന്റ് ഡോ. പ്രസാദ് മേനോന്‍, പ്രൊഫ. ടി സി മാധവ പണിക്കര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മഹേഷ്, മഞ്ചുനാഥ, ഹമീദ് പളളത്തടുക്ക, പി.ടി.എ പ്രസിഡന്റ് ബഡുവന്‍ കുഞ്ഞി, ഡോ. ജനാര്‍ദന നായക്, ഡോ. മഹമൂദ് മുത്തേടത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് സ്വാഗതവും പ്യൂപ്പിള്‍സ് ഫോറം സെക്രട്ടറി പി വിജയന്‍ നന്ദിയും രേഖപ്പെടുത്തി. എം. പത്മാക്ഷന്‍, കെ.വി കുമാരന്‍, കെ രവീന്ദ്രന്‍ നായര്‍, ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍, കെ കോമന്‍, പ്രൊഫ. എ ശ്രാനാഥ്, പ്രൊഫ. വി ഗോപിനാഥന്‍, കെ ബാല കൃഷ്ണന്‍, ഡോ. എ.എന്‍ മനോഹരന്‍, ഗുരു മൂര്‍ത്തി, കെ ചന്ദ്രഹാസന്‍, ഹൈദര്‍ അലി കുടുപ്പംകുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad