Type Here to Get Search Results !

Bottom Ad

ബംഗളൂരു മേയര്‍ കോണ്‍ഗ്രസ്സിലെ മഞ്ജുനാഥ റെഡ്ഡി , ബിജെപിയ്ക്ക തിരിച്ചടി


ബംഗളൂരു: (www.evisionnews.in) ബംഗളൂരു കോര്‍പ്പറേഷന്‍ മേയറായി ബി.എന്‍ മഞ്ജുനാഥ റെഡ്ഡിയെ തിരഞ്ഞെടുത്തു. ഡെ.മേയറായി ജനതാദള്‍(എസ്)ലെ ഹേമലത ഗോപലയ്യയേയും തിരഞ്ഞെത്തു. ബിജെപിയിലെ എച്ച് സി നാഗരത്‌നയേയാണ് മഞ്ജുനാഥ റെഡ്ഡി പരാജയപ്പെടുത്തിയത്. ജനതാദള്‍ എസ് അംഗങ്ങളും സ്വതന്ത്രമാരും ബിജെപി റിബലും കോണ്‍ഗ്രസിനെ പിന്തുണച്ചു. അത്യന്തം നാടകീയമായ രംങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് മേയര്‍ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച്ച നടന്നത്. ജനതാദളിലേയും സ്വതന്ത്രാംഗങ്ങളേയും ചാക്കിലാക്കി വിജയമുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങളെ ചെറുക്കാന്‍ 20ലേറം കൗണ്‍സിലര്‍മാരെ കേരളത്തിലെ രഹസ്യകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരുന്നു. ഇവരെ വ്യാഴാഴ്ച്ച ബംഗളൂരുവിലെത്തിച്ചത്.

അതിനിടെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രി ചികിത്സയില്‍ കഴിയുന്ന ചേതനെന്ന കോണ്‍ഗ്രസ്സ് അംഗത്തെ കൃഷി മന്ത്രി കൃഷ്ണബൈരെ ഗൗഡ ബിബിഎംപി ആസ്ഥാനത്ത് എത്തിച്ചാണ് വോട്ട് ചെയ്യിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ അനന്തകുമാറും ഡിവി സദാനന്ദ ഗൗഡയും മുന്‍ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയും വോട്ട് ചെയ്ത പ്രമുഖരില്‍പെടും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോര്‍പ്പറേഷനുകളില്‍ വിജയക്കൊടി പാറിച്ചതിന്റെ ആഹ്ലാദം കെട്ടടങ്ങുന്നതിന് മുമ്പ് കര്‍ണ്ണാടകയില്‍ നടന്ന മെയര്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപി കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചു.

Keywords: bangaluru-manjunatha-reddi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad