കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ പുതുതായി ആരംഭിച്ച രണ്ടു താലൂക്കുകള്‍ക്കായുളള സപ്ലൈ ഓഫീസുകള്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ്‌ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം വെളളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസുകളാണ് ഉദ്ഘാടനം ചെയ്തത്. ബന്തിയോട് മല്ലങ്കൈയിലെ മലബാര്‍ ടവറിലെ ഒന്നാം നിലയിലാണ് മഞ്ചശ്വേരം താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. വെളളരിക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഫെറോന ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് വെളളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് ആരംഭിച്ചത്. മഞ്ചശ്വേരം താലൂക്ക് സപ്ലൈ ഓഫീസ് ബന്തിയോട് മല്ലങ്കൈയില്‍ നടന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി ശ്യാമളാദേവി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന അലി മാസ്റ്റര്‍, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ ചനിയ, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അസീം, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കര്‍, ബ്ലോക്ക് പഞഅചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സത്യന്‍. സി. ഉപ്പള, ഫാറൂഖ് ഷിറിയ, കെപി വത്സരാജ്, ടി.എ മൂസ, അബ്രഹാം തോണക്കര, നാഷണല്‍ അബ്ദുളള, പി.കെ അബ്ദുള്‍ റഹ്മാന്‍, കെ.എ മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. റേഷനിംഗ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ടി.എസ് രവികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എം വിജയന്‍ സ്വാഗതവും താലൂക്ക് സപ്ലൈഓഫീസര്‍ ഇന്‍ ചാര്‍ജ് ടി രമണി നന്ദിയും പറഞ്ഞു.
വെളളരിക്കുണ്ടില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ,. പിപി ശ്യാമളാദേവി, വൈസ് പ്രസിഡണ്ട് കെഎസ് കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി. നായര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയം, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുപ്രിയ അജിത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി പി.വി കോഹിനൂര്‍, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സില്‍വി ജോസഫ്, വെളളരിക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരി ആന്റണി തെക്കേമുറിയില്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പിവി മൈക്കിള്‍, തങ്കച്ചന്‍, തോമസ് എബ്രഹാം തോണക്കര, എ.സി ലത്തീഫ്, സാബു എബ്രഹാം, സി.പി ബാബു ആന്റെക്‌സ കളരിക്കല്‍. പി.ആര്‍ കുഞ്ഞിരാമന്‍, വി കുഞ്ഞിക്കണ്ണന്‍, ജിമ്മിഎടപാടിയില്‍, എ നടരാജന്‍, പി. തമ്പാന്‍, കെ.എസ് തോമസ്, എം.ജെ ലോറന്‍സ്, എം രവീന്ദ്രന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എംവിജയന്‍ സ്വാഗതവും താലൂക്ക് സപ്ലൈഓഫീസര്‍ എം. സക്കീര്‍ അലി നന്ദിയും പറഞ്ഞു.

Post a Comment
0 Comments