Type Here to Get Search Results !

Bottom Ad

ഒരു വര്‍ഷത്തിനുളളില്‍ 14000 റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കും - മന്ത്രി അനൂപ് ജേക്കബ്

കാസര്‍കോട് :(www.evisionnews.in)റേഷന്‍ സംവിധാനം ആധൂനികരിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ 14000 റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ജില്ലയിലെ മഞ്ചേശ്വരം, വെളളരിക്കുണ്ട് താലൂക്കുകളുടെ സപ്ലൈ ഓഫീസുകള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,. സേവനമേഖലകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ വേണ്ടി റേഷന്‍ സംവിധാനം ആധുനികവത്ക്കരിക്കുകയാണ് ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 22 റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍ വത്ക്കരിച്ചു. ഒരു വര്‍ഷത്തിനുളളില്‍ 14000 റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കും. യഥാര്‍ത്ഥ ഗുഭോക്താവിന് അര്‍ഹമായ ഭക്ഷ്യധാന്യം ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വിപണി വില വര്‍ദ്ധിക്കാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത് പൊതുവിതരണ സംവിധാനത്തിന്റെ മേന്മയാണ്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനതല കമ്മീഷണറെ നിയമിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരു ഓഫീസറെ കൂടി നിയമിക്കും. ഭക്ഷ്യസുരക്ഷയുടെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടക്കുന്നത്. റേഷന്‍കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താന്‍ ഓണ്‍ലൈന്‍ മുഖേന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ തിരുത്തലുകള്‍ വരുത്താന്‍ കഴിയാത്തവര്‍ക്ക് ഒക്‌ടോബര്‍ അഞ്ചുമുതല്‍ റേഷന്‍കടകളില്‍ ചെന്ന് തിരുത്തലുകള്‍ വരുത്താം. ഒക്‌ടോബര്‍ അഞ്ച് മുതല്‍ എല്ലാ റേഷന്‍ കാര്‍ഡ് അപേക്ഷകളും റേഷന്‍കടകളിലെത്തിക്കും. ഗുണഭോക്താവിന് ഫോം പരിശോധിച്ച് ഒക്‌ടോബര്‍ 26 വരെ തിരുത്തലുകള്‍ വരുത്താം. വിട്ടുപോയവ പൂരിപ്പിക്കുകയും ചെയ്യാം. തിരുത്തിയ ഫോറങ്ങള്‍ റേഷന്‍ കടകളില്‍തന്നെ ഏല്‍പ്പിച്ചാല്‍ മതിയാകും. അന്തിമപട്ടിക ഡിസംബര്‍ അവസാനത്തോടെ താലൂക്ക് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും. പൊതുവിതരണ സംവിധാനം ആധൂനികരിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാന്‍ കഴിയുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad