പേയിളകിയതും അല്ലാത്തതുമായ നായിക്കള്‍ സമൂഹത്തിന് മേല്‍ സൃഷ്ടിക്കുന്ന ഭീകരമായ രംഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുക്ക് അപരിചിതമല്ല. കേരളത്തില്‍ ഇതിനകം 75,000ല്‍ അധികം പേര്‍ക്കെങ്കിലും തെരുവുനായിക്കളുടെ കടിയേറ്റിട്ടുണ്ടെന്നാ ഔദ്യോഗിക കണക്ക്. ഇതില്‍ ആറോളം പേര്‍ പേവിഷബാധമൂലം മരണമടഞ്ഞിട്ടുണ്ട്. നായ്ക്കളുടെ അക്രമത്തിന് ഇരയായവരില്‍ കൂടുതല്‍ പേരും കുട്ടികളാണെന്നതാണ് വേദനാജനകം.
അടുത്തിടെ കോതമംഗലത്ത് തെരുവുനായയുടെ കടിയേറ്റ് കണ്‍പോളകള്‍ക്കും മുഖത്തും സാരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരന്‍ ദേവാനന്ദിന്റെ അനുഭവം ഏവരേയും ഞെട്ടിച്ചതാണ്. ഇപ്പോഴിതാ അത്യുത്തര കേരളത്തിലെ മഞ്ചേശ്വരത്ത് പാവൂരില്‍ മെഹ്‌റൂഫ എന്ന നാല് വയസ്സുകാരിയും പട്ടിയുടെ കടിയേല്‍ക്കാനിടയായി .വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായയുടെ ആക്രമണം. തുടയിലും വയറിലും പരിക്കേറ്റ മെഹറൂഫ ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ്. കാസര്‍കോട് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാഞ്ഞങ്ങാടിലെ ദിയയും രാജപുരത്തെ അഞ്ജുവും ദിനേശും എല്ലാം നീളുന്ന ഈ ദുരന്തം ഏറ്റുവാങ്ങിയവരുടെ പട്ടികയിലെ ഏതാനും പേരുകള്‍ മാത്രം.
തെരുവുനായ്ക്കളുടെ ശല്യം നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കടലാസുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊന്നു തള്ളുക എന്നനിലയ്ക്ക് പ്രചാരണങ്ങള്‍ മുന്നേറുന്നു. എന്നാല്‍ ചില മൃഗസ്‌നേഹികള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാതെ വാതോരാതെ സംസാരിക്കുകയാണ്. നായക്കടിച്ചതിന് തെളിവുണ്ടോയെന്നാണ് ഒരു കലാകാരി ചോദിച്ചത്. എന്നാല്‍ ഈ പിഞ്ചുകുഞ്ഞുങ്ങളുടെ ദീനരോദനം കേട്ടാല്‍ ഇത്തരം ചോദ്യങ്ങള്‍ ഉയരില്ലായിരുന്നു.
Keywords: dogs-article

Post a Comment
0 Comments