ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി പിബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് :(www.evisionnews.in)ഉള്‍നാടന്‍ മത്സ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി രണ്ടാംഘട്ട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിബി അബ്ദുള്‍ റസാഖ് എംഎല്‍എ നിര്‍വ്വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി എ താഹിറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ചുനാഥ ആള്‍വ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ യൂസഫ് ഉള്‍വാര്‍, എംപി നസീമ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പത്മാനാഭന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ. വനജ, എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വി സുരേന്ദ്രന്‍, അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം. രാജന്‍, പ്രൊജക്ട് അസി. എ.വി ശോഭ എന്നിവര്‍ മത്സ്യകൃഷി വികസനസാധ്യതളെക്കുറിച്ച് ക്ലാസ്സെടുത്തു.

Post a Comment
0 Comments