Type Here to Get Search Results !

Bottom Ad

മൊബൈല്‍ നമ്പറില്ലാതെ വാട്‌സാപ്പ് ഉപയോഗിക്കാം

evisionnewsജനപ്രിയമായ ഒരു മെസ്സഞ്ചര്‍ ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നമ്മളെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള നിരന്തര ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതുപോലെതന്നെ വിവിധ ഗ്രൂപ്പുകളുണ്ടാക്കാനും വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും വിവിധ കാര്യങ്ങള്‍ പങ്കുവെക്കാനും അതിലൂടെ സാധിക്കും. ചിത്രങ്ങളും ശബ്ദവും വീഡിയോയുമെല്ലാം ഇതില്‍ പങ്കുവെക്കാനാവും.  (www.evisionnews.in)
വളരെഎളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുകൊണ്ടുതന്നെ എതു പ്രായത്തിലുള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്നതും ഇതിന്റെ സൗകര്യങ്ങള്‍ മനസ്സിലാക്കാവുന്നതുമാണ്.എന്നാല്‍ വാട്‌സപ്പിലെ ചില പ്രധാനപ്പെട്ട സൗകര്യങ്ങളെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതുണ്ട്. ഏറെ സ്വകാര്യതയുള്ള ഒരു ആപ്ലിക്കേഷനാണ് വാട്‌സാപ്പ് എന്നതില്‍ സംശയമൊന്നുമില്ല. ഏറെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും വാട്‌സാപ്പ് ഒരുക്കുന്നുമുണ്ട്. അതുപോലെ തന്നെ ചില ട്രിക്കുകളും വാട്‌സപ്പില്‍ ഒളിച്ചുകിടപ്പുണ്ട്.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് എല്ലാവരും വാട്‌സാപ്പില്‍ അക്കൗണ്ട് ഉണ്ടാക്കുന്നത്. ഈ നമ്പര്‍ ഉപയോഗിച്ച് ആരെയും കണ്ടെത്താനുമാകും. അത് നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? എങ്കില്‍ വാട്‌സാപ്പ് ഫോണ്‍ നമ്പറില്ലാതെ ഉപയോഗിക്കാനുള്ള വഴിയുണ്ട്. അതിലൂടെ അജ്ഞാതനായിത്തന്നെ വാട്‌സാപ്പ് ഉപയോഗിക്കാം.


ഇതാ അതിനുള്ള വഴികള്‍

സ്റ്റെപ്പ് 1 – ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക

സ്‌റ്റെപ്പ് 2 – പഴയ വാട്‌സാപ്പ് ആണ് നിങ്ങളുടെ കയ്യിലെങ്കില്‍ അത് ഡെലിറ്റ് ചെയ്ത് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യുക

സ്റ്റെപ്പ് 3 – അടുത്ത സ്റ്റെപ്പ് പേര് ചേര്‍ക്കാനും നമ്പര്‍ ചേര്‍്ക്കാനുമാണ് എന്നാല്‍ നമ്പര്‍ കൊടുക്കരുത്.

സ്റ്റെപ്പ് 4 – നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറ്റൊരു വഴി നിങ്ങള്‍ക്ക് വെരിഫൈ ചെയ്യാം. അതിനായി Text plus എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.
4
സ്‌റ്റെപ്പ് 5 – ടെസ്റ്റ് പ്ലസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം അത് ഓപണ്‍ ചെയ്ത് സെറ്റിങ്‌സ് എടുത്ത് അതില്‍ കോണ്ടാക്റ്റ്‌സ് സെലെക്റ്റ് ചെയ്യുക
5


സ്‌റ്റെപ്പ് 6 – അതുവഴി നിങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി ഒരു നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് ഒരിടത്ത് എഴുതി വെക്കുക

സ്‌റ്റെപ്പ് 7 – ഇനി നിങ്ങളുടെ വാട്‌സാപ് ഓപ്പണ്‍ ചെയ്യുക. ടെക്സ്റ്റ് പ്ലസില്‍ നിന്നും ലഭിച്ച നമ്പര്‍ അതില്‍ ടൈപ്പ് ചെയ്യുക.
6



സ്റ്റെപ്പ് 8 – ഇനി കണ്ടിന്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ വെരിഫിക്കേഷന്‍ കോഡ് നിങ്ങളുടെ ടെക്‌സ്റ്റ് പ്ലസ് ആപ്ലിക്കേഷനില്‍ ലഭ്യമാകും.

സ്റ്റെപ്പ് 9 – ഈ കോഡ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്യുക. മറ്റൊരു നമ്പറുമില്ലാതെ നിങ്ങളുടെ വാട്‌സപ്പ് അക്കൗണ്ട് റെഡിയായിട്ടുണ്ടാകും
7
keywords: whatsapp-group-account-number
Tags

Post a Comment

0 Comments

Top Post Ad

Below Post Ad