Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് : അവകാശ വാദവുമായി യൂത്ത്‌ലീഗ് നേതാക്കള്‍


കാസര്‍കോട്: (www.evisionnews.in) തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിമോഹവുമായി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്ത്.ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളേക്കാളും ഡിവിഷനുകളിലാണ് യൂത്ത് നേതാക്കളുടെ കണ്ണ്.

സിറ്റിംഗ് സീറ്റായ കുമ്പളയില്‍ നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ എ.കെ.ആരിഫ് മത്സരിക്കുമെന്ന് ഏറെക്കുറെ മികച്ച പ്രവര്‍ത്തനവും ജനകീയ പിന്തുണയും ഒപ്പം പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ പച്ചക്കൊടിയും ആരിഫിന് അനുകൂലഘടകങ്ങളാണ്.യൂസഫ് ഉളുവാറിന്റെ പേരും  ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ദേലംപാടി ഡിവിഷനിലേക്ക് നിലവില്‍ പുല്ലൂര്‍പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമായ കരീം, തന്റെ ഉറച്ച നിലപാടുകള്‍ കൊണ്ട് ഏറെ ശ്രദ്ദേയനായ യുവനേതാവാണ്.ഗവ. കോളേജ് കുണിയയില്‍ സ്ഥാപിക്കുന്നതിന് കരീം ഉയര്‍ത്തിയ സമ്മര്‍ദ്ദമാണ് നിര്‍ണായകമായത്. അത്‌കൊണ്ട് കരീമിന് ഉയര്‍ന്ന ഒരു സ്ഥാനം നല്‍കണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.കരീം അല്ലെങ്കില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീറിന് നറുക്ക് വീഴാനാണ് സാധ്യത.

എട്‌നീര്‍ ഡിവിഷനിലും യുവരക്തം ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.നിലവില്‍ മുളിയാര്‍ പഞ്ചായത്ത് മെമ്പറും എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ബാദ്ഷ പൊവ്വലിനാണ് മുന്‍ഗണന.അതേ സമയം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫ്  അംഗവും എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ്പ്രസിഡണ്ടുമായ മന്‍സൂര്‍ മല്ലത്തിനെ ലീവ് എടുപ്പിച്ച്് മത്സരിപ്പിക്കണമെന്നും യൂത്ത് ലീഗ് പ്രാദേശിക  വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

ലീഗിന്റെ ശക്തി കേന്ദ്രമായ ചെങ്കളയില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ്.പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍കള, ജില്ലാ ട്രഷറര്‍  കെ.ബി.എം ശരീഫ് കാപ്പില്‍,ചെറുവത്തൂര്‍ ഡിവിഷനില്‍  പടന്ന ഗ്രാമ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ അസ് ലം പടന്ന എന്നീ പേരുകളാണ് യൂത്ത് ലീഗിന്റെ ലിസ്റ്റിലുള്ളത്
അതേ സമയം നിലവില്‍ മഞ്ചേശ്വരം ഡിവിഷന്‍ അംഗവും യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ.കെ.എം അഷ്‌റഫിന് ഇക്കുറി സീറ്റ് ലഭിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം എന്ന മോശം പ്രതിഛായ അഷ്‌റഫിന് വിനയായേക്കും.പാര്‍ട്ടിക്കുള്ളിലും അഷ്‌റഫിനെതിരെ വിമര്‍ശനമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad