ഐശ്വര്യ റായ് ബച്ചന്‍റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് ചിത്രം ജസ്ബയുടെ ട്രെയ്‌ലർ എത്തി. അനുരാധ വർമയെന്ന ശക്തയായ അഭിഭാഷകയുടെ വേഷമാണ് ചിത്രത്തിൽ ഐശ്വര്യയുടേത്. മകളുടെ തിരോധാനവും അതിലൂടെ അനുരാധ വർമയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ഇർഫാൻ ഖാനാണ് നായകൻ. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായാണ് ഇർഫാൻ ഖാൻ എത്തുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങളായ ജാക്കി ഷെറോഫും ഷബാന ആസ്മിയും ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആഷിന്‍റെ തിരിച്ചു വരവിനെ ഏറെ ആകാംഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഗുസാരിഷിലാണ് ആഷ് അവസാനമായി അഭിനയിച്ചത്.ഒക്ടോബർ 9ന് ചിത്രം തിയെറ്ററുകളിലെത്തും.
keywords:aishwarya-jazbaa-trailer-film
keywords:aishwarya-jazbaa-trailer-film

Post a Comment
0 Comments