കാസര്‍കോട്:(www.evisionnews.in) മലയാള ഓണ്‍ലൈന്‍ മാധ്യമരംഗത്ത് പുതിയ പരീക്ഷണവുമായി ഇ-വിഷന്‍ ന്യൂസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ അവാര്‍ഡുകളുടെ ഒന്നാം ഘട്ടത്തിന് ആവേശകരമായ ക്ലൈമാക്‌സ്. അഞ്ച് വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍ മത്സരിച്ച വാര്‍ത്താ വിഭാഗത്തില്‍ മറ്റുഗ്രൂപ്പുകളെ ബഹുദൂരം പിന്നിലാക്കി നിസാം കന്തല്‍ അഡ്മിനായ ഫഌഷ് ന്യൂസ് 24*7 വിജയികളായി.
21141 പേര്‍ വോട്ട് രേഖപ്പെടുത്തിയ പോളിംഗില്‍ 39 ശതമാനം (8269) വോട്ടുകള്‍ നേടിയാണ് ഫഌഷ് ന്യൂസിന്റെ ഏകപക്ഷീയ വിജയം. ആദ്യ ദിനങ്ങളില്‍ ഏറെ പിറകിലായിരുന്ന ഐ. യു. എം. എല്‍ ബദിയടുക്കയുടെ രണ്ടാം സ്ഥാനം അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. നാലു ദിവസം മുമ്പ് വരെ പത്ത് ശതമാനത്തില്‍ താഴെയായിരുന്നു ഐ. യു. എം. എല്‍ ബദിയടുക്കയുടെ വോട്ടിംഗ് ശതമാനം. എന്നാല്‍ പോളിംഗിന്റെ അവസാനഘട്ടത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ച വെച്ച ഐ. യു. എം. എല്‍ ഗ്രൂപ്പ് 28ശതമാനം (6105) വോട്ടുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.(www.evisionnews.in)
20ശതമാനം (4395) വോട്ടുകള്‍ നേടിയ കാസര്‍കോട് യൂത്ത് കള്‍ച്ചര്‍ മൂന്നാം സ്ഥാനവും ഒമ്പത് ശതമാനം(2088) വോട്ടേടെ വേള്‍ഡ് ന്യൂസ് നാലാം സ്ഥാനവും സ്വന്തമാക്കി. അഞ്ചാം സ്ഥാനത്തെത്തിയ ഗീലാനി കെ. എസ്. ഡി. ന്യൂസിന് ഒരു ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.(www.evisionnews.in)
സോഷ്യല്‍ മീഡിയ അവാര്‍ഡിന് മികച്ച പ്രതികരണമാണ് ഇ-വിഷന്‍ വായനക്കാരില്‍ നിന്ന് ലഭിച്ചത്. ആദ്യദിനം തൊട്ടേ ഫലങ്ങള്‍ മാറിമറിഞ്ഞ പോളിംഗിലെ ചിലഘട്ടങ്ങളില്‍ കെ. എസ്. ടി. യൂത്ത് കള്‍ച്ചറും വേള്‍ഡ് ന്യൂസും ഒന്നാം സ്ഥാനത്തെ്ത്തിയിരുന്നു. ഇതില്‍ അവസാന മൂന്നുദിനങ്ങളിലെ വോട്ടുകളാണ് നിര്‍ണ്ണായകമായത്. ഗ്രൂപ്പുകളുടെ വിജയത്തിന് വേണ്ടി വിവിധ അഡ്മിന്മാരുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഫേസ്ബുക്ക്, വാട്‌സ് അപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചരണവും സംഘടിപ്പിച്ചിരുന്നു. ജൂറിയോ പാനലോ വിധികര്‍ത്താക്കളാകാതെ പൂര്‍ണ്ണമായും വായനക്കാരുടെ മാത്രം വോട്ടുകളിലൂടെയാണ് മലയാളത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ അവാര്‍ഡുകളുടെ വിജയികളെ കണ്ടെത്തുന്നത്.(www.evisionnews.in)
ഇതോടൊപ്പം രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയുള്ള വോട്ടിംഗും പുരോഗമിക്കുകയാണ്. നിലവില്‍ 56ശതമാനം വോട്ടോടെ എസ്. ഡി. പി. ഐയും 38ശതമാനം വോട്ടുമായി മുസ്ലിം യൂത്ത്‌ലീഗുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഈ വോട്ടിംഗ് 30-ാം തിയ്യതി അവസാനിക്കും.
Keywords: evision-social-media-awards-news-group

Post a Comment
0 Comments