ലക്‌നൗ:(www.evisionnews.in) ബലാത്സംഗം സംബന്ധിച്ച് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ പരാമര്‍ശം വിവാദമായി. നാലു പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് മുലായം സിംഗിന്റെ പരാമര്‍ശം. സ്ത്രീയെ ഒരാളായിരിക്കും ബലാത്സംഗം ചെയ്യുന്നത്. മറ്റുള്ളവര്‍ ബലാല്‍ക്കാരത്തിനുവേണ്ടി സഹായിക്കുകയായിരിക്കു. പക്ഷെ, പരാതി വരുമ്പോള്‍ നാലു പേരും പ്രതികളാകും. പലപ്പോഴും നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നത്.
നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യുമോ എന്നും ഇത് തങ്ങളുടെ പാര്‍ട്ടിക്കെതിരായ അപവാദപ്രചരണത്തിന്റെ ഭാഗമാണെന്നും മുലായം സിംഗ് കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാദ്വാനില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ടത് പീഡനത്തിനിരയായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുലായത്തിന്റെ പ്രസ്താവന.
ലഖ്‌നൌവില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഇ-റിക്ഷകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു മുലായം സിംഗിന്റെ വിവാദപരാമര്‍ശം. 21 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ബലാത്സംഗകേസുകള്‍ കുറവാണെന്നും മുലായം സിംഗ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ മൊറാദാബാദിലെ ഒരു ചടങ്ങിനിടെയും ബലാത്സംഗത്തെക്കുറിച്ചു മുലായം വിവാദ പ്രസ്താവന നടത്തിയിരുന്നു. ബലാത്സംഗം ആണ്‍കുട്ടികള്‍ക്കു പറ്റുന്ന അബദ്ധമാണെന്നും അതിനു അവരെ തൂക്കിലേറ്റണ്ട കാര്യമില്ലെന്നുമായിരുന്നു മുലായത്തിന്റെ പ്രസ്താവന.
keywords: woman-in-utharpradesh-rape-mulayam-singh-yadav-up

Post a Comment
0 Comments