Type Here to Get Search Results !

Bottom Ad

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു


ചട്ടഞ്ചാല്‍: (www.evisionnews.in) ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥി സയ്യിദ് ജലാലുദ്ദീന്‍ തങ്ങളെ എം ഐ സി മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. റാങ്ക് ജേതാവിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വര്‍ണ മെഡല്‍ നല്‍കി.

ചട്ടഞ്ചാല്‍ മാഹിനാബാദ് ക്യാമ്പസില്‍ നടന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുര്‍ റഹ്്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എം ഐ സി അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സലീം നദ് വി സ്വാഗതം പറഞ്ഞു.

എം ഐ സി ട്രഷറല്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, സി.എച്ച് അബ്ദുല്ലക്കുഞ്ഞി ഹാജി ചെറുകോട്, എം ഐ സി ദാറുല്‍ ഇര്‍ശാദ് പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിം കുട്ടി ദാരിമി, ശാഫി ഹാജി ബേക്കല്‍, അബ്ദുല്ലാഹില്‍ അര്‍ശദി, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, നൗഫല്‍ ഹുദവി ചോക്കാട്, അസ്മതുല്ലാഹ് ഇര്‍ശാദി കടബ, ഹസൈനാര്‍ വാഫി, അബ്ദുര്‍ റഹീം വാഫി, ഉനൈസ് വാഫി, അന്‍സാര്‍ ഹുദവി, ജസീല്‍ ഹുദവി, റാശിദ് ഇര്‍ശാദി പൂമംഗലം, ജുനൈദ് ഹുദവി, ദാവൂദുല്‍ ഹക്കീം മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: chattanchal-darul-huda

Post a Comment

0 Comments

Top Post Ad

Below Post Ad